പത്തനംതിട്ടയിൽ മത്സരത്തിന് ഇക്കുറി സഖാവ് 'മോഡി'യും

Published : Nov 27, 2020, 09:00 AM ISTUpdated : Nov 27, 2020, 09:07 AM IST
പത്തനംതിട്ടയിൽ മത്സരത്തിന് ഇക്കുറി സഖാവ് 'മോഡി'യും

Synopsis

ബിജെപിക്ക് ഏറെ വേരോട്ടമുള്ള പത്തനംതിട്ടയിൽ ഇക്കുറി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മോ‍ഡിയും രംഗത്തുണ്ട്. 

പത്തനംതിട്ട: ബിജെപിക്ക് ഏറെ വേരോട്ടമുള്ള പത്തനംതിട്ടയിൽ ഇക്കുറി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മോ‍ഡിയും രംഗത്തുണ്ട്. സ്ഥാനാർത്ഥിയായി മോഡി എത്തിയതോടെ മത്സരം ദേശീയ ശ്രദ്ധനേടിക്കഴിഞ്ഞു. മോഡിയുടെ മത്സരവിശേഷങ്ങൾ കാണാം.

50 പഞ്ചായത്ത് വാർഡുകളുള്ള ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ സ്ഥാനാർത്ഥിയുടെ പേരു തന്നെയാണ് പ്രധാന ചർച്ച വിഷയം. വോട്ടർമാരെ നേരിൽ കണ്ട് പരിചയപ്പെടുത്തുമ്പോൾ പലർക്കും അത്ഭുതവും അമ്പരപ്പും.

കോന്നി താഴം ലോക്കൽ കമ്മിറ്റിയുടെ സെക്രട്ടറിയാണ് ജിജോ മോഡി. മുൻ മാധ്യമപ്രവർത്തകൻ. സ്വകാര്യ ചാനൽ സംപ്രേക്ഷണം നിർത്തിയതോടെയാണ് മുഴുവൻസമയ പൊതുപ്രവർത്തകനായത്. യുഡിഎഫിന്റെ സിറ്റിങ്ങ് സീറ്റിൽ കോൺഗ്രസിലെ സാമുവൽ കിഴക്കുപുറത്താണ് എതിർ സ്ഥാനാർത്ഥി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നോവായി ഒൻപത് വയസ്സുകാരി, ബ്രേക്ക് നഷ്ടമായ ലോറിയിടിച്ചത് അമ്മയോടൊപ്പം സ്കൂട്ടറിൽ പോകവേ; ഏഴ് പേര്‍ ചികിത്സയിൽ
രാത്രി 7.30, വഴി ചോദിക്കാനെന്ന വ്യാജേന ഓട്ടോ നിർത്തി; സംസാരത്തിനിടെ വയോധികന്‍റെ പോക്കറ്റിലെ പണവും ഫോണും തട്ടിയെടുത്തു