'കൂള്‍ ലിപ്, ഹാന്‍സ്'; ലിഡോ മണം പിടിച്ചു, നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി മൂന്ന് പേര്‍ പിടിയില്‍

Published : Nov 26, 2020, 10:33 PM IST
'കൂള്‍ ലിപ്, ഹാന്‍സ്'; ലിഡോ മണം പിടിച്ചു, നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി മൂന്ന് പേര്‍ പിടിയില്‍

Synopsis

പൊലീസ് സ്‌നിഫർ  ഡോഗ് ലിഡോയുടെ സഹായത്തോടെ നടത്തിയ റെയ്ഡിലാണ്  40 കെട്ടോളം ഹാൻസ്, കൂൾ ലിപ് എന്നിവ പിടിച്ചെടുത്തത്.

കായംകുളം: ജില്ലാ പൊലീസ് മേധാവിയുടെ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കായംകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന പരിശോധനയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി.  പൊലീസ് സ്‌നിഫർ  ഡോഗ് ലിഡോയുടെ സഹായത്തോടെ നടത്തിയ റെയ്ഡിലാണ്  40 കെട്ടോളം ഹാൻസ്, കൂൾ ലിപ് എന്നിവ പിടിച്ചെടുത്തത്.

നിരോധിത പുകയില ഉത്പന്നങ്ങള്‍ വിൽപന നടത്തിയ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കായംകുളം വളഞ്ഞനടക്കാവിൽ കച്ചവടം നടത്തുന്ന കൃഷ്ണപുരം വില്ലേജിൽ പെരിങ്ങാല മുറിയിൽ കാട്ടിൽ പറമ്പിൽ അജി കുമാർ (45), കൃഷ്ണപുരം വില്ലേജിൽ പെരിങ്ങാല മുറിയിൽ കാരൂർ കോട്ടയിൽ കോശി ഡാനിയൽ(58), ഞക്കനാൽ പൊന്നി സ്റ്റേഷനറി നടത്തുന്ന രാജേഷ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

കായംകുളം എസ് ഐ ബൈജുവിന്റെ നേതൃത്വത്തിൽ പ്രൊബേഷൻ എസ് ഐ അജ്മൽ ഹുസൈൻ പൊലീസുകാരായ ലിജു, ബിനുമോൻ, ശ്രീനാഥ് എന്നിവരോടൊപ്പം ആലപ്പുഴ ഡോഗ് സ്ക്വാഡിലെ ഉദ്യോഗസ്ഥരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി പി എസ് സാബു  പറഞ്ഞു.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ച് ചകിരിച്ചോറിലെ വൈദ്യുതചാലകത കുറയ്ക്കാം, അന്താരാഷ്ട്ര വിപണി കീഴടക്കാം; കുസാറ്റ് ഗവേഷകരുടെ പുത്തൻ സാങ്കേതികവിദ്യ
'സീലിങ് പണിയടക്കം കഴിഞ്ഞ വീടാണ്, ഇനിയിപ്പോ വീണ്ടും വയറിങ് നടത്തണം', വീടുകളില്‍ കേബിള്‍ മോഷണം വ്യാപകം ഉടമകള്‍ക്ക് ലക്ഷങ്ങളുടെ നഷ്ടം