മോദിയും ട്രംപും നാളെ കൂടിക്കാഴ്ച നടത്തിയേക്കും; ക്വാഡ് ഉച്ചകോടി നാളെ വൈകിട്ട് നാലിന്, പ്രധാനമന്ത്രി രണ്ട് മണിയോടെ മനിലയിലെത്തും

Published : Nov 16, 2026, 12:17 PM IST
modi trump

Synopsis

കിഴക്കൻ ഏഷ്യൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മനിലയിലേക്ക് തിരിച്ചു. ക്വാഡ് ഉച്ചകോടിക്ക് മുന്നോടിയായി അദ്ദേഹം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഹ്രസ്വ കൂടിക്കാഴ്ച നടത്തിയേക്കും. ഇന്ത്യാ-യുഎസ് വ്യാപാര കരാറുകൾ ഈ കൂടിക്കാഴ്ചയിൽ ചർച്ചയാകാൻ സാധ്യതയുണ്ട്.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നാളെ മനിലയിൽ കൂടിക്കാഴ്ച നടത്തിയേക്കും. ക്വാഡ് ഉച്ചകോടിക്ക് മുന്നോടിയായാവും മോദി-ട്രംപ് ഹ്രസ്വ ചർച്ച. കിഴക്കൻ ഏഷ്യൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ അല്പസമയത്തിനകം പ്രധാനമന്ത്രി മനിലയിൽ എത്തും. രാവിലെ 8 മണിക്കാണ് കിഴക്കൻ ഏഷ്യൻ ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫിലിപ്പീൻസിന്റെ തലസ്ഥാനമായ മനിലയിലേക്ക് തിരിച്ചത്.

നാളെ കിഴക്കൻ ഏഷ്യൻ ഉച്ചകോടിയിലും ഇന്ത്യ-ആസിയാൻ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ആസിയാൻ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം ശക്തമാക്കുന്നതിന് ചർച്ചകൾ നടക്കും. ഇന്ത്യ, അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങൾ ചേർന്നുള്ള ക്വാഡ് കൂട്ടായ്മയുടെ യോഗം കഴിഞ്ഞ വർഷം നടന്നിരുന്നില്ല. ഈ വർഷം ഇന്ത്യയിൽ നടക്കേണ്ട ഉച്ചകോടി നാളെ മനിലയിൽ നടത്താനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ക്വാഡ് ഉച്ചകോടിയെക്കുറിച്ച് യാത്ര തിരിക്കുന്നതിനു മുമ്പുള്ള ട്വീറ്റിൽ പ്രധാനമന്ത്രി പരാമർശിച്ചില്ല.

എന്നാൽ ക്വാഡ് ഉച്ചകോടി നാളെ നടക്കും എന്ന് അമേരിക്ക സ്ഥിരീകരിച്ചു. ഇന്ത്യൻ സമയം വൈകിട്ട് 4ന് നടക്കുന്ന ക്വാഡ് ഉച്ചകോടിക്ക് മുമ്പ് പ്രധാനമന്ത്രിയും ഡോണൾഡ് ട്രംപും ചർച്ച നടത്തും എന്നാണ് സൂചന. ഇന്ത്യ-യുഎസ് വ്യാപാര കരാർ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള വഴികൾ ചർച്ചയാവും. അമേരിക്ക, റഷ്യ, ചൈന ഉച്ചകോടി നടക്കുന്നതിന് മുമ്പാണ് ഡൊണാൾഡ് ട്രംപ് മനിലയിൽ എത്തുന്നത്. ചൈനയെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്വാഡ് കൂട്ടായ്മ തുടങ്ങിയത്. ചൈനയിൽ എത്തുന്നതിനു മുമ്പ് ക്വാഡ് കൂട്ടായ്മയിൽ ട്രംപ് പങ്കെടുക്കുന്നത് വ്യക്തിപരമായ നിലപാടിനപ്പുറം ഇൻഡോ-പസഫിക് മേഖലയിലെ യുഎസ് നയം കാര്യമായി മാറുന്നില്ല എന്ന സന്ദേശം നൽകുന്നതാണ്. അടുത്ത മാസം ജി 20 യോഗത്തിനായി മോദി അമേരിക്കയിലേക്ക് പോകുന്നുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രാത്രി ഗേറ്റ് ചാടിക്കടന്ന് മാര്‍ക്കറ്റില്‍ കയറി അടക്ക മോഷ്ടിച്ചു; ഒന്നും രണ്ടുമല്ല, മോഷ്ടിച്ചത് 3.64 ലക്ഷം രൂപയുടെ മുതൽ, അഞ്ചംഗ സംഘം പിടിയില്‍
ചക്കുളത്തുകാവ് പൊങ്കാലയ്ക്ക് മുന്നോടിയായി കാർത്തിക സ്തംഭം ഉയർന്നു