
വയനാട്: കുത്തൊഴുക്കില്‍ നഷ്ടപ്പെട്ടത് തിരിച്ചു പിടിക്കാന്‍ വയനാടിന് താങ്ങായി മോഹന്‍ലാലിന്‍റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍ രംഗത്ത്. വയനാട്ടിലെ ഊരുകളിലാണ് വിശ്വശാന്തി ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. വയനാട്ടിലെ വിവിധ ഊരുകളിലെ 2000 ത്തോളം കുടുംബങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങളാണ് വിശ്വശാന്തി ഫൗണ്ടേഷന്‍ എത്തിക്കുക.
25 ടണ്ണിലധികം വരുന്ന സാധനസാമഗ്രികളാണ് ദുരിതബാധിതര്‍ക്കാര്‍ ഇവര്‍ വയനാട്ടില്‍ വിതരണം ചെയ്യുന്നത്. വയനാട്ടിലെ ഏകദേശം പതിനൊന്ന് പഞ്ചായത്തുകളിലെ ഓരോ വീടുകളിലും സഹായമെത്തിക്കുകയാണ് വിശ്വശാന്തിയുടെ ലക്ഷ്യം. വാഹനങ്ങളില്‍ എത്തിച്ചേരാന്‍ കഴിയാത്ത ഉള്‍പ്രദേശങ്ങളില്‍ കാല്‍നടയായി സാധനങ്ങള്‍ എത്തിച്ച് കൊടുക്കും. ഒരു കുടുംബത്തിന് ഒരാഴ്ച്ചത്തേക്കുള്ള സാധനങ്ങളാണ് നല്‍കുക.
" ഒരു നൂറ്റാണ്ടിനിടയ്ക്ക് കേരളം കണ്ട മഹാ പ്രളയത്തില്‍, ദുരിത ബാധിതര്‍ക്ക് കൈത്താങ്ങായി നിലകൊള്ളുകയും അവരുടെ പുനരധിവാസത്തിനായി അഹോരാത്രം പരിശ്രമിക്കുകയും ചെയ്യുന്ന എല്ലാ സുമനസ്സുകള്‍ക്കും എന്‍റെ സ്നേഹാദരങ്ങള്‍. എന്‍റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍റെ സന്നദ്ധ പ്രവര്‍ത്തകര്‍, വയനാട്ടിലെ ഉള്‍ പ്രദേശങ്ങളിലെ ദുരിതബാധിതര്‍ക്ക് കൈത്താങ്ങുമായി ഇന്ന് ഇറങ്ങുകയാണ്. ആദ്യഘട്ടത്തില്‍ വയനാട്ടിലെ രണ്ടായിരം കുടംബങ്ങളിലേക്ക് എത്തിച്ചേരുവാന്‍ ആണ് ഞങ്ങളുടെ പരിശ്രമം. ഒരുകുടുംബത്തിന് ഒരു ആഴ്ചയ്ക്കുള്ള അവശ്യസാധനങ്ങള്‍ ആണ് വിതരണം ചെയ്യുന്നത്. ഒരുപാട് പേരുടെ സഹായ ഹസ്തങ്ങളിലൂടെ നമ്മുടെ കേരളം ഈ പ്രതിബന്ധങ്ങളെ അതിജീവിക്കും. അതിനായി നമുക്ക് ഒത്തുചേരാം... ഡു ഫോര്‍ കേരള...
വിശ്വശാന്തി ഫൗണ്ടേഷന്‍റെ വയനാട്ടിലെ പ്രവര്‍ത്തനങ്ങള്‍ കാണാം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam