അച്ഛന്റെ കൂട്ടുകാരനെന്ന് പരിചയപ്പെടുത്തി 10 വയസുകാരിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു, അഞ്ച് വര്‍ഷം കഠിന തടവ്

Published : Apr 19, 2023, 10:53 PM IST
അച്ഛന്റെ കൂട്ടുകാരനെന്ന് പരിചയപ്പെടുത്തി 10 വയസുകാരിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു, അഞ്ച് വര്‍ഷം കഠിന തടവ്

Synopsis

തിരുവനന്തപുരത്ത് പത്ത് വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് അഞ്ച് വർഷം കഠിന തടവ് 

തിരുവനന്തപുരം: പത്ത് വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് അഞ്ച് വർഷം കഠിന തടവ്. വിഴിഞ്ഞം അടിമലത്തുറ ഫാത്തിമ മാതാ പള്ളിക്ക് സമീപം പുറമ്പോക്ക് പുരയിടത്തിൽ ക്രിസ്റ്റഫർ (58)നെയാണ് അഞ്ച് വർഷം കഠിന തടവിനും 25,000 രൂപ പിഴയ്ക്കും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്. 

പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടുതൽ ശിക്ഷ അനുഭവിക്കണമെന്ന് ജഡ്ജി ആജ് സുദർശൻ ഉത്തരവിൽ പറയുന്നു. 2020 നവംബർ നാലിന് ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം. ഇരയായ കുട്ടിയും അനുജത്തിയും കൂടി നടന്ന് വരവെ ഓട്ടോയിൽ ഇരുന്ന പ്രതി കുട്ടികളെ പ്രതിയുടെ വീട്ടിലേയ്ക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്‌. 

അച്ഛന്റെ കൂട്ടുകാരനാണ് താനെന്ന് പരിചയപ്പെടുത്തിയതിനാലാണ് കുട്ടികൾ പ്രതിയുടെ വീട്ടിലേക്ക് ചെല്ലാൻ തയ്യാറായത്. അനിയത്തിയെ ഒരു മുറിയിലിരുത്തിയതിന് ശേഷം പത്തുവയസുകാരിയെ മറ്റൊരു മുറിയിൽ കൊണ്ട് പോയാണ് പീഡിപ്പിച്ചത്. കുട്ടി കരഞ്ഞപ്പോൾ പ്രതി കുട്ടിക്ക് പൈസ കൊടുത്ത  ശേഷം മിഠായി വാങ്ങി തിരിച്ച് വരാൻ പറഞ്ഞു. ഇത് പുറത്ത് ആരോടും പറയരുതെന്നും പറഞ്ഞു. വെളിയിൽ ഇറങ്ങിയ കുട്ടി അനിയത്തിയേയും കൂട്ടി വീട്ടിൽ ഓടി പോയി അമ്മയോട് വിവരം പറഞ്ഞു. 

വീട്ടുകാർ ഉടനെ പ്രതിയെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോൾ പ്രതി വീടിൻ്റെ വാതിൽ അടച്ചു. തുടർന്നാണ് വിഴിഞ്ഞം പൊലീസിൽ  രാതി കൊടുത്തത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യുട്ടർ ആർഎസ് വിജയ് മോഹൻ, അഭിഭാഷകരായ എം.മുബീന, ആർ വൈ.അഖിലേഷ് എന്നിവർ ഹാജരായി. 

Read more: മലപ്പുറത്ത് യുവാവിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി, കാറിടിച്ച് കൊല്ലാനും ശ്രമം, പരാതി, അറസ്റ്റ്

പ്രോസിക്യൂഷൻ പതിനേഴ് സാക്ഷികളെ വിസ്സതരിച്ചു. പതിനേഴ് രേഖകളും ഹാജരാക്കി. പിഴ തുക ഇരയക്ക് നൽകണമെന്ന് ഉത്തരവിൽ പറയുന്നു. വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമ്മാരായിരുന്ന അലോഷ്യസ്, കെ.എൽ.സമ്പത്ത് എന്നിവരാണ് കേസ് അന്വെഷിച്ചത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഡ്യൂട്ടി ഡോക്ടറെ സീറ്റിൽ കണ്ടില്ല, ആശുപത്രിയിൽ യുവാവിന്റെ തെറിവിളി; പൂവാർ സ്വദേശി അറസ്റ്റിൽ
ബൈക്ക് യാത്രക്കിടെ ചാക്ക് പൊട്ടി റോഡിലേക്ക് ചിതറി വീണ് അടക്ക; അപ്രതീക്ഷിത സംഭവത്തിൽ പിടിയിലായത് മൂന്ന് അടക്ക മോഷ്ടാക്കൾ