ചായക്കടയിൽ നിന്ന് പണവും മൊബൈൽഫോണും കവ‍ർന്നു, ഒളിവിൽ പോയ പ്രതി പിടിയിൽ

By Web TeamFirst Published Nov 1, 2021, 2:10 PM IST
Highlights

പള്ളിക്കൽ സ്വദേശിയായ റെജിലയുടെ കടയിലാണ് മോഷണം നടത്തിയത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. 

തിരുവനന്തപുരം: കല്ലമ്പലത്തെ പള്ളിക്കൽ ബിഎസ്എൻഎൽ (BSNL) ഓഫീസിന് സമീപത്തെ ചായക്കടയിൽ (Tea Shop) നിന്ന് പണവും മൊബൈൽ ഫോണും മോഷ്ടിച്ച (Theft) കേസിൽ പ്രതി പിടിയിൽ. 4000 രൂപയും 11000 രൂപ വിലവരുന്ന മൊബൈൽ ഫോണുമാണ് മോഷ്ടിച്ചത്. കൊല്ലം സ്വദേശിയായ റഫീഖ് ആണ് അറസ്റ്റിലായത്. 

പള്ളിക്കൽ സ്വദേശിയായ റെജിലയുടെ കടയിലാണ് മോഷണം നടത്തിയത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ആളില്ലാത്ത സമയത്ത് കടയിൽ കയറിയ ഇയാൾ പണവും ഫോണും മോഷ്ടിക്കുകയായിരുന്നു. ജുബ്ബ ധരിച്ച് കയ്യിൽ ഫയലുമായാണ് ഇയാൾ കടയിലെത്തിയത്. മോഷണത്തിന് ശേഷം ഓട്ടോയിൽ കയറി രക്ഷപ്പെട്ടു. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത് അറിഞ്ഞ പ്രതി ഒളിവിൽ പോയി. പൊലീസ് നടത്തിയ അന്വേഷണത്ിൽ കൊല്ലത്തെ കുളപ്പാട് എന്ന സ്ഥലത്തുനിന്ന് പ്രതിയെ പിടികൂടി. 

കള്ളം പറണ്ണ് പണപ്പിരിവ് നടത്തുക, ആളില്ലാത്ത വീട്ടിൽ കയറി മോഷണം നടത്തുക എന്നിവ പതിവാക്കിയ ഇയാൾക്കെതിരെ നിരവധി കേസുകൾ രജിസ്റ്റ‍ർ ചെയ്തിട്ടുണ്ട്. മോഷ്ടിച്ച പണവും മൊബൈൽ ഫോണും പൊലീസ് പ്രതിയിൽ നിന്ന് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. 

click me!