ലോട്ടറിക്കാരനെ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

Published : Jan 10, 2022, 11:08 AM IST
ലോട്ടറിക്കാരനെ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

Synopsis

ഈ കേസിലെ ഒന്നാം പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ അമ്പാടിയെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

കായംകുളം: ലോട്ടറി കച്ചവടക്കാരനെ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിലെ രണ്ടാം പ്രതിയും കുപ്രസിദ്ധ മോഷ്ടാവുമായ അൻവർഷാ അറസ്റ്റിൽ. 

കഴിഞ്ഞ മാസം 27. ന്  കായംകുളം ബിവറേജ് ഷോപ്പിന് മുൻപിൽ വെച്ച് ലോട്ടറി കച്ചവടക്കാരനെ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിൽ രണ്ടാം പ്രതിയും കുപ്രസിദ്ധ മോഷ്ടാവുമായ ആഞ്ഞിലിമൂട്ടിൽ കിഴക്കതിൽ വീട്ടിൽ താമസിച്ചു വരുന്ന  അൻവർ ഷായെ (22) ആണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്. 

ഈ കേസിലെ ഒന്നാം പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ അമ്പാടിയെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. അൻവർഷാ കായംകുളം പോലീസ് സ്റ്റേഷനിൽ ബൈക്ക് മോഷണ കേസിലും ഹരിപ്പാട് പോലീസ് സ്റ്റേഷനിൽ മാല പൊട്ടിക്കൽ കേസിലും പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കണ്ണമ്മൂല വിഷ്ണു വധക്കേസ്: പ്രതികൾക്ക് ജീവപര്യന്തം, 1,75000 രൂപ വെച്ച് പിഴ, 5 ലക്ഷം രൂപ അമ്മക്ക് കൈമാറണം
ഇടുക്കിയിൽ ക്രൂര കൊലപാതകം, അച്ഛനെയും അമ്മയേയും മകൻ കൊലപ്പെടുത്തി