25 വർഷമായി എബിവിപിയുടെ കുത്തക, തൃശൂര്‍ വിവേകാനന്ദ കോളേജിൽ വൈസ് ചെയർപേഴ്സൺ സീറ്റൊഴികെ എല്ലാം പിടിച്ച് എസ്എഫ്ഐ

Published : Oct 10, 2024, 09:57 PM IST
25 വർഷമായി എബിവിപിയുടെ കുത്തക, തൃശൂര്‍ വിവേകാനന്ദ കോളേജിൽ വൈസ് ചെയർപേഴ്സൺ സീറ്റൊഴികെ എല്ലാം പിടിച്ച് എസ്എഫ്ഐ

Synopsis

25 വർഷം എബിവിപിയുടെ കുത്തകയായിരുന്ന വിവേകാനന്ദ കോളേജിൽ വൈസ് ചെയർപേഴ്സൺ ഒഴികെ മുഴുവൻ സീറ്റിലും എസ് എഫ് ഐ വിജയിച്ചത് ചരിത്ര നേട്ടമായി. 

തൃശൂർ: നീണ്ട വർഷത്തെ ഇടവേളക്കുശേഷം വിവേകാനന്ദ കോളേജ് എസ്എഫ്ഐ പിടിച്ചെടുത്തു. 25 വർഷം എബിവിപിയുടെ കുത്തകയായിരുന്ന വിവേകാനന്ദ കോളേജിൽ വൈസ് ചെയർപേഴ്സൺ ഒഴികെ മുഴുവൻ സീറ്റിലും എസ് എഫ് ഐ വിജയിച്ചത് ചരിത്ര നേട്ടമായി. 

എസ് എഫ് ഐ യുടെ വൈസ് ചെയർപേഴ്സൻ സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രിക സൂഷ്മ പരിശോധനയിൽ തള്ളി പോയിരുന്നു. ഇതോടെ എ ബി വി പി യുടെ എൻ എസ് അഭിരാമി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എസ് എഫ് ഐ വിദ്യാർത്ഥിനികളെ രംഗത്തിറക്കിയാണ് മൽസരിച്ചത്. 

ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലും, പഴഞ്ഞി എം ഡി കോളേജിലും എസ്എഫ്ഐ സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. വിവേകാനന്ദ കോളേജ് യൂണിയൻ ഭാരവാഹികൾ: ചെയർമാൻ വി എം.ആരതി ദേവി, ജനറൽ സെക്രട്ടറി പി കെ. നന്ദന, ജോ. സെക്രട്ടറി സി കെ.അരുണിമ, യൂ യൂ സി സുകൃത, ജനറൽ ക്യാപ്റ്റൻ ഒ എസ്.അഭിനവ്, എഡിറ്റർ പിഎം. റംലത്ത്, ഫൈനാട്സ് സെക്രട്ടറി പി ബി.ശ്രുതി.

ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ഭാരവാഹികൾ: ചെയർമാൻ - എം അനന്ദു കൃഷ്ണൻ, ജനറൽ സെക്രട്ടറി - സി വി മന്യ, വൈസ് ചെയർ പേഴ്സൺ - വി പി അനുശ്രീ, ജോയിൻ്റ് സെക്രട്ടറി - ഹർഫിയ,  യുയുസിമാർ -, കെ എസ് അഖിനേഷ്, സി അനശ്വര, സ്റ്റുഡൻ്റ് എഡിറ്റർ - കെ എസ് കൃഷ്ണ, ഫൈൻ ആർട്ട്സ് സെക്രട്ടറി - വി എസ് ജ്യോതിക, ജനറൽ ക്യാപ്റ്റൻ - കെ എ അനന്തകൃഷ്ണൻ. ചരിത്ര വിജയം നേടിയ വിവേകാനന്ദ കോളേജിലെ വിദ്യാർത്ഥികൾ കുന്നംകുളം ടൗണിൽ ആഹ്ളാദ പ്രകടനം നടത്തി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
പ്രചരണത്തിനിടെ സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു, വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു