വിദ്യാർത്ഥിയെ കോയമ്പത്തൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാലക്കാട്: ഐഐടി വിദ്യാർഥിനിക്ക് നേരെ ആക്രമണം. പാലക്കാട് കഞ്ചിക്കോട് ഐഐടിയിലെ വിദ്യാർത്ഥിനിയെയാണ് പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഡാറ്റ സയൻസ് എൻജിനീയറിങ് നാലാം വർഷ വിദ്യാർഥിനിയായ സേലം സ്വദേശിനിക്കാണ് തലയ്ക്ക് അടിയേറ്റത്. സുഹൃത്തുക്കൾക്കൊപ്പം ഡൈനിങ് ഹാളിലേക്ക് നടന്നു പോകുന്നതിനിടയിൽ ആയിരുന്നു ആക്രമണം. വിദ്യാർത്ഥിയെ കോയമ്പത്തൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അജ്ഞാതന്റെ ആക്രമണമായിരുന്നു എന്നാണ് പോലീസിനെ ലഭിച്ച മൊഴി. കസബ പൊലീസ് അന്വേഷണം ആരംഭിച്ചു. ക്യാമ്പസിലെ സിസിടിവിദൃശ്യങ്ങളും പൊലീസ് പരിശോധിക്കും. തമിഴ്നാട് സേലം സ്വദേശിനി അശ്വിനി കണ്ണനാണ് പരിക്കേറ്റത്. തലക്കേറ്റ പരിക്ക് ഗുരുതര സ്വഭാവമുള്ളതാണെങ്കിലും അപകടനില തരണം ചെയ്തതായി ആശുപതി അധികൃതർ
