നെടുങ്കടത്ത് പച്ചമീൻ കഴിച്ച കൂടുതൽ പേർ ചികിത്സ തേടുന്നു

By Web TeamFirst Published Apr 24, 2022, 9:43 AM IST
Highlights

11 വയസുകാരനടക്കം ഇന്നലെ ചികിത്സക്കായി എത്തി‌യെന്ന് കെ പി കോളനി മെഡിക്കൽ ഓഫീസർ ഡോ. വി കെ പ്രശാന്ത് പറഞ്ഞു.

നെടുങ്കണ്ടം: പച്ചമീൻ കഴിച്ച് ശരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് നെടുങ്കണ്ടം, തൂക്കുപാലം മേഖലയിലെ നിരവധി ആളുകൾ   ചികിത്സ തേടുന്നു. 11 വയസുകാരനടക്കം ഇന്നലെ ചികിത്സക്കായി എത്തി‌യെന്ന് കെ പി കോളനി മെഡിക്കൽ ഓഫീസർ ഡോ. വി കെ പ്രശാന്ത് പറഞ്ഞു. നെടുങ്കണ്ടം 22ാം വാർഡിലെ താമസക്കാരനായ സുരേന്ദ്രന്റെ പരാതിയിൽ മേൽ ജില്ലാ മെഡിക്കൽ ഓഫീസർക്ക് കത്തയച്ചതായും  മെഡിക്കൽ ഓഫീസർ അറിയിച്ചു.

കഴിഞ്ഞ വ്യാഴാഴ്ച നെടുങ്കണ്ടത്തെ സ്വകാര്യ മത്സ്യ വിൽപ്പനശാലയിൽ നിന്നും വാങ്ങിയ കട്ട്ല മീൻ കഴിച്ചതിനെ തുടർന്ന് മകന് ശരീരിക അസ്വസ്ഥത ഉണ്ടായി. ഇതിനെ തുടർന്ന് നെടുങ്കണ്ടത്തെ ഹോമിയോ ആശുപത്രിയിലെ ചികിത്സ തേടി. രോഗശമനം ഉണ്ടാകാത്തതിനെ തുടർന്ന്  കെ പി കോളനി കുടുംബാരോഗ്യ കേന്ദ്രത്തിൽ മകനെ പ്രവേശിപ്പിക്കുകയായിരുന്നു. മത്സ്യം കഴിച്ചിട്ടുള്ള പ്രശ്നങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇത് സംബന്ധിച്ച്  കൂടുതൽ അന്വേഷണം നടത്തണമെനമ്ന് ജില്ലാ മെഡിക്കൽ ഓഫീസർക്ക് നൽകിയ കത്തിൽ ഡോ. വി കെ പ്രശാന്ത് ആവശ്യപ്പെട്ടു. 

click me!