പെരുംകളിയാട്ട നഗരിയിൽ നിന്ന് ഐസ്ക്രീം കഴിച്ചു; പയ്യന്നൂരിൽ 100 ലേറെ പേർക്ക് ഭക്ഷ്യവിഷബാധ

Published : Feb 09, 2023, 08:34 PM ISTUpdated : Feb 09, 2023, 09:11 PM IST
പെരുംകളിയാട്ട നഗരിയിൽ നിന്ന് ഐസ്ക്രീം കഴിച്ചു; പയ്യന്നൂരിൽ 100 ലേറെ പേർക്ക് ഭക്ഷ്യവിഷബാധ

Synopsis

ഐസ്ക്രീം കഴിച്ച കുട്ടികളാണ് ശാരീരിക അസ്വസ്ഥത നേരിട്ടവരിൽ അധികവും

കണ്ണൂർ: കണ്ണൂരിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് നിരവധി പേർ ആശുപത്രിയിൽ ചികിത്സ തേടി. പയ്യന്നൂരിനടുത്ത് കോറോം മുച്ചിലോട്ടാണ് കുട്ടികളടക്കം നൂറിലേറെ പേർക്ക് ഭക്ഷ്യവിഷബാധ ഏറ്റത്. മുച്ചിലോട്ട് പെരുംകളിയാട്ട നഗരിയിൽ നിന്നും ഐസ്ക്രീമും ലഘു പലഹാരവും കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്. ഭൂരിഭാഗം പേർക്കും വയറിളക്കവും ഛർദിയും ഉണ്ടായി. അസ്വസ്ഥത നേരിട്ടവരെ പയ്യന്നൂരിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടികളാണ് ശാരീരിക അസ്വസ്ഥത നേരിട്ടവരിൽ അധികവും. ഐസ്ക്രീം കഴിച്ചവർക്കാണ് അസ്വസ്ഥത ഉള്ളതായി കണ്ടെത്തിയതെന്ന് മുച്ചിലോട്ട് പെരുങ്കളിയാട്ട ആരോഗ്യ കമ്മിറ്റി അറിയിച്ചു. സംഭവത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് അന്വേഷണം നടത്തുന്നതായും മുച്ചിലോട്ട് ആരോഗ്യ കമ്മറ്റി അറിയിച്ചു.

PREV
click me!

Recommended Stories

ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം