രഹസ്യ വിവരം, യുവാവിനെ പരിശോധിച്ചപ്പോൾ കണ്ടെത്തിയത് കോടികൾ വിലമതിക്കുന്ന 4.83 കിലോഗ്രാം തിമിംഗല ഛര്‍ദ്ദി

Published : Feb 22, 2026, 09:16 AM IST
arrest

Synopsis

കോഴിക്കോട് കൊയിലാണ്ടിയിൽ കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദ്ദിയുമായി യുവാവ് അറസ്റ്റിലായി. കടലൂർ സ്വദേശിയായ അഖിൽ കൃഷ്ണനിൽ നിന്ന് 4.83 കിലോഗ്രാം ആംബർഗ്രീസാണ് പോലീസ് പിടികൂടിയത്. 

കോഴിക്കോട്: കോടികള്‍ വിലമതിക്കുന്ന തിമിംഗല ഛര്‍ദ്ദിയുമായി യുവാവ് പിടിയിലായി. കോഴിക്കോട് കൊയിലാണ്ടി കടലൂര്‍ സ്വദേശി പോവത്തുവയല്‍ക്കുനി അഖില്‍ കൃഷ്ണനെ(32)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും 4.83 കിലോഗ്രാം തിമിംഗല ഛര്‍ദ്ദിയാണ് പിടികൂടിയത്. തിമിംഗല ഛര്‍ദ്ദി അഥവാ ആംബര്‍ഗ്രീസിൽ അടങ്ങിയിരിക്കുന്ന ഗന്ധമില്ലാത്ത ആല്‍ക്കഹോള്‍ പെര്‍ഫ്യൂം നിര്‍മ്മാണത്തിന് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇത് കോടികള്‍ വിലമതിക്കുന്നതാണ്. കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി ഫറാഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീം അംഗങ്ങളായ എസ്‌ഐ മനോജ് രാമത്ത്, എഎസ്‌ഐമാരായ വി.വി ഷാജി, വി.സി ബിനീഷ്, സിപിഒ ടി.കെ ശോഭിത്ത്, കൊയിലാണ്ടി പോലീസ് സ്റ്റേഷന്‍ എസ്‌ഐമാരായ ജീഷ്മ, ദിലീപന്‍, എസ് സിപിഒമാരായ ഗംഗേഷ്, പ്രവീണ്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗര്‍ഭിണിയായ ഭാര്യയെ ഡിസ്ച്ചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ട് കണ്ണൂരിൽ 24 കാരന്റെ അതിക്രമം, ലേബർ റൂം അടിച്ചുതകർത്തു
ജി പേ വഴിയോ കൈയിലോ നൽകണമെന്ന് വില്ലേജ് അസിസ്റ്റന്‍റ്, പിന്നാലെ വിജിലൻസിന്റെ നോട്ടപ്പുള്ളി, കൈക്കൂലി വാങ്ങുന്നതിനിടെ ജീവനക്കാരൻ പിടിയിൽ