ജി പേ വഴിയോ കൈയിലോ നൽകണമെന്ന് വില്ലേജ് അസിസ്റ്റന്‍റ്, പിന്നാലെ വിജിലൻസിന്റെ നോട്ടപ്പുള്ളി, കൈക്കൂലി വാങ്ങുന്നതിനിടെ ജീവനക്കാരൻ പിടിയിൽ

Published : Feb 22, 2026, 05:42 AM IST
Muhammad khan

Synopsis

കൈക്കൂലി നൽകി കാര്യം സാധിക്കാൻ താല്പര്യമില്ലാത്ത പരാതിക്കാരൻ വിഷയം കൊല്ലം വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ വിളിച്ചറിയിച്ചു.

കൊല്ലം: ഭൂമി തരം മാറ്റി നൽകുന്നതിന് 10000 രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസ് ജീവനക്കാരൻ വിജിലൻസ് പിടിയിൽ. പത്തനാപുരം പിറവന്തൂർ വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റും തിരുവനന്തപുരം പട്ടം സ്വദേശിനിയുമായ മുഹമ്മദ് ഖാനെയാണ് വിജിലൻസ് കൈക്കൂലിയുമായി കയ്യോടെ പിടികൂടിയത്. പിറവന്തൂർ സ്വദേശിനിയായ വീട്ടമ്മയുടെ ഉടമസ്ഥതയിലുള്ള 34 സെന്റ്ഭൂമി തരം മാറ്റി നൽകാനാണ് മുഹമ്മദ് ഖാൻ കൈക്കൂലി ആവശ്യപ്പെട്ടത്. ഗൂഗിൾ പേ വഴി നൽകുകയോ വില്ലേജ് ഓഫീസിലെത്തി നേരിട്ട് നൽകുകയോ ചെയ്യണമെന്നായിരുന്നു ആവശ്യം. 

കൈക്കൂലി നൽകി കാര്യം സാധിക്കാൻ താല്പര്യമില്ലാത്ത പരാതിക്കാരൻ വിഷയം കൊല്ലം വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ വിളിച്ചറിയിച്ചു. ഇതോടെ മുഹമ്മദ് ഖാൻ വിജിലൻസിന്റെ നിരീക്ഷണത്തിലായി. വിജിലൻസ് ഡിവൈഎസ്പി എസ് ബൈജു, ഉദ്യോഗസ്ഥനായ ബിജു ജസ്റ്റിൻ ജോൺ എന്നിവരുടെ നിർദ്ദേശപ്രകാരം പരാതിക്കാരൻ നൽകിയ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ വലയിലാക്കിയത്. പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി. രണ്ടു വർഷമായി പിറവന്തൂർ വില്ലേജിൽ ഉദ്യോഗസ്ഥനാണ് മുഹമ്മദ് ഖാൻ.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വാഴത്തോപ്പ് പഞ്ചായത്ത് ഓഫിസിൽ കൂട്ടയടി, പ്രസിഡന്‍റ് കരണത്തടിച്ചെന്ന് പരാതി, പ്രസിഡന്‍റിന്‍റെ സാരി വലിച്ചുകീറിയെന്നും ആരോപണം, 4 പേർ ചികിത്സയിൽ
സ്റ്റാർട്ട് ചെയ്യുന്നതിനിടെ എൻഫീൽഡ് ബൈക്കിന് തീ പടർന്നു, യാത്രക്കാരന് അത്ഭുത രക്ഷ, ബുള്ളറ്റ് കത്തിയമർന്നു