കുറ്റിപ്പുറത്ത് അമ്മയും കുഞ്ഞും പൊള്ളലേറ്റ് മരിച്ച നിലയില്‍

Published : Nov 15, 2021, 10:13 PM IST
കുറ്റിപ്പുറത്ത് അമ്മയും കുഞ്ഞും പൊള്ളലേറ്റ് മരിച്ച നിലയില്‍

Synopsis

തീകൊളുത്തി മരിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. ഐങ്കലം വടക്കത്ത് വളപ്പില്‍ ദസ്ദസത്തിന്റെ ഭാര്യയായാണ് മരിച്ച ആനക്കര സ്വദേശി സുഹൈല.  

മലപ്പുറം: കുറ്റിപ്പുറം (Kuttipuram) ഐങ്കലത്ത് അമ്മയെയും കുട്ടിയെയും തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി (Mother and child burn to death). 19 വയസുകാരി സുഹൈല നസ്റിന്‍, എട്ടു മാസം പ്രായമായ ഫാത്തിമ ഷഹ്റ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീട്ട് 3.30 ഓടെയാണ് സംഭവം. സമീപവാസികള്‍ അന്വേഷിച്ചപ്പോഴാണ് വീട്ടുകാര്‍ സുഹൈലയെ വിളിക്കാന്‍ റൂമില്‍ ചെന്നത്. എന്നാല്‍ റൂം അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് വീടിന് സമീപത്തുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ വിളിച്ച് വാതില്‍ ചവിട്ടിത്തുറന്നു. ഇതോടെയാണ് സുഹൈലയെയും എട്ടുമാസം മാത്രം പ്രായമുള്ള ഫാത്തിമ ഷഹ്റയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. തീകൊളുത്തി മരിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍.

ഐങ്കലം വടക്കത്ത് വളപ്പില്‍ ദസ്ദസത്തിന്റെ ഭാര്യയായാണ് മരിച്ച ആനക്കര സ്വദേശി സുഹൈല. കുടുംബവഴക്കാണ് മരണത്തിന് പിന്നിലെ കാരണമെന്നാണ് പ്രാഥമിക സൂചന. കുറ്റിപ്പുറം എസ്എച്ച്ഒ ശശീന്ദ്രന്‍ മേലെയിലിന്റെ നേതൃത്വത്തില്‍ സംഭവസ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി. മൃതദേഹങ്ങള്‍ മേല്‍നടപടിക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നോവായി ഒൻപത് വയസ്സുകാരി, ബ്രേക്ക് നഷ്ടമായ ലോറിയിടിച്ചത് അമ്മയോടൊപ്പം സ്കൂട്ടറിൽ പോകവേ; ഏഴ് പേര്‍ ചികിത്സയിൽ
രാത്രി 7.30, വഴി ചോദിക്കാനെന്ന വ്യാജേന ഓട്ടോ നിർത്തി; സംസാരത്തിനിടെ വയോധികന്‍റെ പോക്കറ്റിലെ പണവും ഫോണും തട്ടിയെടുത്തു