അമ്മയും കുഞ്ഞും തീകൊളുത്തി മരിച്ച സംഭവം; ഭര്‍തൃമാതവും ബന്ധുവും അറസ്റ്റില്‍

Published : Nov 17, 2021, 08:38 AM IST
അമ്മയും കുഞ്ഞും തീകൊളുത്തി മരിച്ച സംഭവം; ഭര്‍തൃമാതവും ബന്ധുവും അറസ്റ്റില്‍

Synopsis

ഭര്‍തൃമാതാവിനും ഭര്‍തൃസഹോദരിക്കുമെതിരെ ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡനം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

മലപ്പുറം: മലപ്പുറം ജില്ലയിലെ എടപ്പാളില്‍(Edappal) അമ്മയും കുഞ്ഞും തീ കൊളുത്തി മരിച്ച സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ്(arrest) ചെയ്ത. കഴിഞ്ഞ ദിവസമാണ് വടക്കത്ത് വളപ്പില്‍  സുഹൈല നസ്റിന്‍(19), മകള്‍ ഫാത്തിമ ഷഹ്റ(എട്ട് മാസം) എന്നിവര്‍ പൊള്ളലേറ്റ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് സുഹൈലയുടെ ഭര്‍തൃമാതാവും ഭര്‍തൃസഹോദരി പുത്രിയുമാണ് പിടിയിലായത്. 

അയങ്കലം ഉണ്ണിയമ്പലത്തിനു സമീപത്തെ വടക്കത്ത് വളപ്പില്‍ മുഹമ്മദ് മുസ്ല്യാരുടെ ഭാര്യ ഫാത്തിമ(59), വടക്കത്ത് വളപ്പില്‍ ബള്‍ക്കീസിന്‍റെ മകള്‍ ഫാത്തിമ സഹ്‍ല(18) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡനം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ഇരുവരും സുഹൈലയെ നിരന്തരം മാനസികവും ശാരീരകവുമായി പീഡിപ്പിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സുഹൈലയുടെ ഭര്‍ത്താവ് ബസ്ബാസിത് വിദേശത്താണ് ജോലി ചെയ്യുന്നത്. അറസ്റ്റ് ചെയ്ത പ്രതികളെ പൊലീസ് കോടതിയില്‍ ഹാജരാക്കി. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു.

Read More: പാലായില്‍ യുവതി കിണറ്റില്‍ മരിച്ച നിലയില്‍, ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍; ദുരൂഹത 

Read More:  വീട്ടുമുറ്റത്തുണ്ടായ വെള്ളക്കെട്ടിൽ വീണ്  ചികിത്സയിലിരുന്ന വൃദ്ധൻ മരിച്ചു

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തു, ഇരട്ട വോട്ടിന് ശ്രമം; യുവതിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍
മൂന്നാറിൽ ഇറങ്ങിയ കടുവയും മൂന്ന് കുട്ടികളും; പ്രചരിക്കുന്നു ദൃശ്യങ്ങൾ ഛത്തീസ്ഗഡിൽ നിന്നുള്ളതെന്ന് വനംവകുപ്പ്