അമ്മയും മകളും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

Published : Apr 20, 2023, 09:50 AM IST
അമ്മയും മകളും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

Synopsis

ശുഭയുടെ ഭർത്താവ് സുരേഷ് കുമാർ വീട്ടിൽ നിന്ന് പുറത്തു പോയി തിരികെ എത്തിയപ്പോഴാണ് ഇവരെ തൂങ്ങിയ നിലയിൽ കണ്ടത്.

ഹരിപ്പാട്: അമ്മയും മകളും വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. തൃക്കുന്നപ്പുഴ പ്രണവം നഗറിന് കിഴക്ക് കള്ളിക്കാടൻ തറയിൽ സുരേഷിൻ്റെ ഭാര്യ ശുഭയും (അമ്പിളി - 54 ), മകൾ അഞ്ജു ( രേവതി - 34) എന്നിവരെയാണ് ബുധനാഴ് വൈകിട്ട് ഏഴ് മണിയോടെ രണ്ട് മുറികളിലായി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശുഭയുടെ ഭർത്താവ് സുരേഷ് കുമാർ വീട്ടിൽ നിന്ന് പുറത്തു പോയി തിരികെ എത്തിയപ്പോഴാണ് ഇവരെ തൂങ്ങിയ നിലയിൽ കണ്ടത്. അയൽവാസികൾ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. രേവതിയുടെ ഭർത്താവ് ഷിജു. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ. 

കോഴിക്കോട് താമരശ്ശേരി പരപ്പൻപൊയിലിൽ യുവാവിന് വെട്ടേറ്റു

PREV
Read more Articles on
click me!

Recommended Stories

പട്ടാപ്പകൽ കോളേജിനകത്തേയ്ക്ക് പാഞ്ഞുകയറി കാട്ടുപന്നി; മുന്നിൽപ്പെട്ടത് അധ്യാപകൻ, ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വീടിന് മുകളിൽ ഉഗ്രശബ്ദം, ഞെട്ടിത്തരിച്ച് വീട്ടുകാർ; ആകാശത്ത് നിന്ന് വീടിന് മുകളില്‍ പതിച്ചത് 50 കിലോയോളം തൂക്കമുള്ള ഐസ് കട്ട