അമ്മയെ പരിചരിക്കാൻ അമേരിക്കയിൽ നിന്നെത്തി, കൊച്ചിയിൽ 83 കാരിയുടെ വിയോഗത്തിന് പിന്നാലെ മകനും മരിച്ചു, ഒരേ ദിവസം സംസ്കാരം, വേദനയോടെ കുടുംബം

Published : Jun 25, 2026, 07:52 AM IST
Mother and son died in kochi

Synopsis

കഴിഞ്ഞ ശനിയാഴ്ചയാണ് രുക്മിണി അമ്മ മരിച്ചത്. വിദേശത്തുള്ള കൊച്ചുമക്കൾ എത്തിച്ചേരേണ്ടതിനാൽ സംസ്കാരം മാറ്റിവെച്ചിരുന്നു. ഇതിനിടെ പെട്ടെന്നുണ്ടായ അസ്വസ്ഥതയെ തുടർന്ന് ഹരിമിത്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച മരിച്ചു

തൃപ്പൂണിത്തുറ: അസുഖബാധിതയായ അമ്മയെ പരിചരിക്കാനായി അമേരിക്കയിൽ നിന്ന് നാട്ടിലെത്തിയ മകൻ, അമ്മയുടെ മരണത്തിന് ദിവസങ്ങൾക്കകം മരിച്ചു. തൃപ്പൂണിത്തുറ വടക്കേക്കോട്ടെ പാഴൂർ ലെയിനിലെ 'ചിത്ര'യിൽ താമസിച്ചിരുന്ന പി കെ രുക്മിണി അമ്മ 83)യും മകൻ ഹരിമിത്ര(51)യുമാണ് ദിവസങ്ങളുടെ വ്യത്യാസത്തിൽ മരിച്ചത്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ മുൻ അംഗമായിരുന്ന രുക്മിണി അമ്മയ്ക്ക് സുഖമില്ലെന്ന് അറിഞ്ഞാണ് അമേരിക്കയിൽ സ്ഥിര താമസക്കാരനായ ഹരിമിത്ര കുറച്ച് നാൾ മുൻപ് നാട്ടിൽ എത്തിയത്.

കഴിഞ്ഞ ശനിയാഴ്ചയാണ് രുക്മിണി അമ്മ മരിച്ചത്. വിദേശത്തുള്ള കൊച്ചുമക്കൾ എത്തിച്ചേരേണ്ടതിനാൽ സംസ്കാരം മാറ്റിവെച്ചിരുന്നു. ഇതിനിടെ പെട്ടെന്നുണ്ടായ അസ്വസ്ഥതയെ തുടർന്ന് ഹരിമിത്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച മരിച്ചു. തുടർന്ന് അമ്മയുടെയും മകന്റെയും സംസ്കാരം ഒരേ ദിവസം തന്നെ നടത്തി. രുക്മിണി അമ്മയുടെ മറ്റൊരു മകൻ ഹരികൃഷ്ണൻ. പാർവതി (അമേരിക്ക) ആണ് ഹരിമിത്രയുടെ ഭാര്യ.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അറ്റകുറ്റപ്പണികള്‍ക്കായി അഴിച്ചുവെച്ച അഞ്ച് ഇരുമ്പുഗേറ്റുകള്‍ മോഷ്ടിച്ചു, മൂന്നുപേര്‍ കൂടി പിടിയില്‍
'നീയൊക്കെ പോയി എന്ത് ചെയ്താലും കുഴപ്പ'മില്ലെന്ന് ഡ്രൈവർ, അങ്ങനെയിപ്പോ ഓടേണ്ടെന്ന് ആർടിഒ; യുവതിയുടെ പരാതിയിൽ ബസ് പിടിച്ചെടുത്തു