കോട്ടയത്ത് ഇടിമിന്നലേറ്റ് അമ്മയ്ക്കും മകനും പരിക്ക്; സംസ്ഥാനത്ത് 23 വരെ ഇടിമിന്നല്‍ മുന്നറിയിപ്പ്

Published : Apr 19, 2019, 10:19 PM ISTUpdated : Apr 20, 2019, 07:31 AM IST
കോട്ടയത്ത് ഇടിമിന്നലേറ്റ് അമ്മയ്ക്കും മകനും പരിക്ക്; സംസ്ഥാനത്ത് 23 വരെ ഇടിമിന്നല്‍ മുന്നറിയിപ്പ്

Synopsis

വേങ്ങത്താനം  തടത്തിൽ മഞ്ജു, മകൻ 15 വയസുകാരൻ അരവിന്ദ് എന്നിവർക്കാണ് പരിക്കേറ്റത്

കോട്ടയം: മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് അമ്മയ്ക്കും മകനും പരിക്കേറ്റു. വേങ്ങത്താനം  തടത്തിൽ മഞ്ജു, മകൻ 15 വയസുകാരൻ അരവിന്ദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 42 വയസുകാരിയായ മഞ്ജുവിന്‍റെയും മകന്‍റെയും പരിക്ക് ഗുരുതരമല്ല.

സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുള്ളതായി നേരത്തെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നു. ഇന്ന് മുതല്‍ ഏപ്രില്‍ 23 വരെ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. നാളെ (20-04-19) പാലക്കാട് ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തിരുവനന്തപുരത്ത് ഇരട്ടകളുടെ അപൂർവ സംഗമം; എത്തിയത് കൂട്ടത്തിലൊരാളുടെ കുഞ്ഞിന്‍റെ നൂലുകെട്ടിന്
സിസിവിടിയിൽ 'ചവിട്ടി കള്ളൻ'; ഇരിണാവിൽ 2 ഷോപ്പുകളിൽ മോഷണം, കള്ളനെ തിരിഞ്ഞ് പൊലീസ്