
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ രാമചന്ദ്രൻ ടെക്സ്റ്റൈൽസിൻ്റെ ലിഫ്റ്റിൽ അമ്മയും രണ്ട് കുഞ്ഞുങ്ങളും കുടുങ്ങി. അരമണിക്കൂറില്‍ ഏറെ നേരെ മൂന്ന് പേരും ലിഫ്റ്റിനുള്ളിൽ അകപ്പെട്ട് കിടുന്നു. അവര്‍ ലിഫ്റ്റില്‍ കുടുങ്ങി കിടക്കുകയാണെന്ന വിവരം അറിയാനും വൈകി. പിന്നീട് ഫയർഫോഴ്സ് സ്ഥലത്തെത്തി ലിഫ്റ്റ് പൊളിച്ചാണ് അമ്മയെയും കുഞ്ഞുങ്ങളെയും പുറത്തെടുത്തത്. സാങ്കേതിക പ്രശ്നം കാരണമാണ് ലിഫ്റ്റ് തകരാറിലായതെന്ന് അധികൃതര്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം