ദില്ലിയിലേക്കുള്ള യാത്രയില്‍ അബദ്ധത്തില്‍ ആലപ്പുഴയിലെത്തി; 1 വര്‍ഷത്തിന് ശേഷം ജന്മനാട്ടിലേക്ക് മടക്കം

Published : Jan 12, 2022, 04:21 PM IST
ദില്ലിയിലേക്കുള്ള യാത്രയില്‍ അബദ്ധത്തില്‍ ആലപ്പുഴയിലെത്തി; 1 വര്‍ഷത്തിന് ശേഷം ജന്മനാട്ടിലേക്ക് മടക്കം

Synopsis

2021 ജനുവരി 11ന് ആലപ്പുഴ റയിൽവേ സ്‌റ്റേഷനിൽ എത്തിയ മൂവരും സ്ഥലവും ഭാഷയുമറിയാതെ പരിഭ്രമിച്ചു. ഒടുവില്‍ ഇവരെ മഹിള മന്ദിരത്തിൽ എത്തിക്കുകയായിരുന്നു

ആലപ്പുഴ: അബദ്ധത്തിൽ ട്രെയിൻ മാറിക്കയറി ആലപ്പുഴയിലെത്തിയ ഉത്തര്‍ പ്രദേശ് സ്വദേശിനിയും മക്കളും ഒരു വർഷത്തിന് ശേഷം ജന്മനാട്ടിലേയ്‌ക്ക്‌ മടങ്ങി. യു പി ഗോരഖ്‌പൂർ ജർവ്വ സ്വദേശിയായ രാമ (38), മക്കൾ നന്ദിനി, അരുൺ എന്നിവരെ വാർഡ്‌ കൗൺസിലർ റഹിയാനത്തിന്റെ നേതൃത്വത്തിൽ വികാര നിർഭരമായാണ്‌ യാത്രയാക്കിയത്‌. അമ്മയെ കാണാനായി ന്യൂഡൽഹിയിലേക്കു  തിരിച്ചതായിരുന്നു രാമയും മക്കളും. എന്നാൽ അബന്ധത്തിൽ ട്രെയിൻ മാറിക്കയറി എത്തിയതാകട്ടെ ആലപ്പുഴയിലും. 

2021 ജനുവരി 11ന് ആലപ്പുഴ റയിൽവേ സ്‌റ്റേഷനിൽ എത്തിയ മൂവരും സ്ഥലവും ഭാഷയുമറിയാതെ പരിഭ്രമിച്ചു.  വാടക്കനാൽ വാർഡ് കൗൺസിലർ റഹിയാനത്ത് ഇടപെട്ട്‌ ഇവരെ ചൈൽഡ് ലൈൻ പ്രവർത്തകർ വഴി  മഹിള മന്ദിരത്തിൽ എത്തിക്കുകയായിരുന്നു.  രാമയുടെ ബന്ധുക്കളെ അറിയിക്കാൻ ഒരു വർഷമായി തുടർന്ന ശ്രമം ഒടുവിൽ വിജയിച്ചു. നഗരസഭാംഗം ഷാനവാസിന്റെ ബന്ധുക്കൾ വഴി രാമയുടെ നാട്ടിലുള്ളവരുടെ ഫോൺ നമ്പറുകൾ സംഘടിപ്പിച്ചുവെങ്കിലും പലരും അന്വേഷണത്തോട്  സഹകരിച്ചില്ല. ഒടുവിൽ ഇന്റർനെറ്റ്‌ മുഖേന പ്രാദേശിക പൊലീസ്‌ സ്‌റ്റേഷന്റെ നമ്പറിൽ അറിയിച്ചു. 

ജർവ്വയിലെ എസ്എച്ച്ഒ രാമയെ വിളിച്ച്‌ വിവരങ്ങൾ ആരാഞ്ഞു. ഇവരാണ് രാമയുടെ ഭർത്താവ് കിഷൻ കുമാറിനെ കണ്ടെത്തിയത്. പൊലീസ് ഇവരുമായി വീഡിയോ കോൾ ചെയ്യാൻ അവസരമുണ്ടാക്കി. ഇതിന് പിന്നാലെയാണ് നടപടികൾ പൂർത്തീകരിച്ച് രാമയെയും മക്കളെയും ഭർത്താവിനൊപ്പം ചൊവ്വാഴ്‌ച രാവിലെ 9.15നാണ്‌ ആലപ്പുഴയിൽ നിന്ന്‌ എ സി ടിക്കറ്റിൽ യാത്രയാക്കിയത്‌.  കൗൺസിലർമാരായ എ ഷാനവാസ്, റഹിയാനത്ത്, ഹെലൻ ഫെർണാണ്ടസ്, ബി നസീർ, നസീർ പുന്നയ്‌ക്കൽ, മഹിള മന്ദിരം സൂപ്രണ്ട് ശ്രീദേവി, വനിത പ്രൊട്ടക്ഷൻ ഓഫീസർ സൗമ്യ എന്നിവരും റെയിൽവേ സ്‌റ്റേഷനിലെത്തി. 

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്തേക്ക് ട്രെയിനിൽ വന്നിറങ്ങി, കയ്യിലുണ്ടായിരുന്നത് 2 വലിയ ബാഗുകൾ, സംശയത്തിൽ പരിശോധിച്ച് പൊലീസ്; പിടികൂടിയത് 12 കിലോ കഞ്ചാവ്
'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്