
തിരുവനന്തപുരം: തിരുവനന്തപുരം വെളളറടയിൽ അമ്മയെ മകൻ വീട്ടിനുള്ളിൽ തീകൊളുത്തി കൊന്നു. കാറ്റാടി സ്വദേശി നളിനി (60) ആണ് മരിച്ചത്. മയക്കുമരുന്നിന് അടിമയായ മകൻ മോസസ് ബിബിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ ദാരുണമായ കൊലപാതകം നടന്നത്. കൊല്ലപ്പെട്ട നളിനിയും മകൻ മോസസ് ബിബിനും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. പലപ്പോഴും ഇരുവരും തമ്മിൽ വഴക്ക് ഉണ്ടാവാറുണ്ട്. ഇന്നലെ രാത്രിയിലും പണമിടപാടിനെ ചൊല്ലി പ്രശ്നങ്ങളുണ്ടായി. തുടർന്നാണ് രാവിലെ മോസസ് ബിബിൻ അമ്മയെ കൊന്നത്. നളിനിയുടെ രണ്ട് കാലുകളും സാരി ഉപയോഗിച്ച് കെട്ടിയിട്ട ശേഷം ദേഹത്തേക്ക് പെട്രോൾ ഒഴിക്കുകയായിരുന്നു. കാല് ഒഴികെയുള്ള ശരീരഭാഗങ്ങൾ പൂർണമായും കത്തി കരിഞ്ഞു. നളിനിയുടെ ഇളയമകൻ ഭക്ഷണവുമായി എത്തിയപ്പോഴാണ് കത്തികരിഞ്ഞ നിലയിൽ അമ്മയുടെ മൃതദേഹം കണ്ടത്.
നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് പൊലീസ് എത്തിയത്. പൊലീസും നാട്ടുകാരും എത്തുമ്പോഴും സംഭവം നടന്ന മുറിക്കുള്ളിൽ തന്നെയായിരുന്നു പ്രതി. ആദ്യ ആരേയും അകത്തേക്ക് കടക്കാൻ ഇയാൾ അനുവദിച്ചിച്ചില്ല. സ്ഥിരമായ മദ്യവും മയക്കുംമരുന്നും ഉപയോഗിക്കുന്നയാളാണ് മോസസ് എന്ന് പൊലീസ് പറഞ്ഞു. മുമ്പ് ഇയാൾ പീഡനകേസിൽ പ്രതിയായിരുന്നു. സംഭവ സ്ഥലത്ത് ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam