രക്തസമ്മർദ്ദം കുറഞ്ഞു; പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു

By Web TeamFirst Published Mar 17, 2019, 2:21 PM IST
Highlights

പ്രസവ സമയത്ത് രക്തസമ്മർദ്ദം കുറഞ്ഞതാണ് മരണകാരണം എന്നാണ് ആശുപത്രി അധികൃതര്‍ വിശദമാക്കുന്നത്. തച്ചങ്ങാട് സ്വദേശിനിയാണ് ഹസീന

കാഞ്ഞങ്ങാട്: കാസര്‍ഗോഡ് പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു. കാഞ്ഞങ്ങാട് സൗത്ത് ചിത്താരിയിലെ എ കെ മജീദിന്റെ ഭാര്യ  26 വയസ്സുള്ള ഹസീനയും  കുഞ്ഞുമാണ് മരിച്ചത്. കാഞ്ഞങ്ങാടുള്ള സ്വാകാര്യ  ഹോസ്പിറ്റലിൽ വെച്ചാണ് സംഭവം. പ്രസവ സമയത്ത് രക്തസമ്മർദ്ദം കുറഞ്ഞതാണ് മരണകാരണം എന്നാണ് ആശുപത്രി അധികൃതര്‍ വിശദമാക്കുന്നത്. തച്ചങ്ങാട് സ്വദേശിനിയാണ് ഹസീന.

click me!