വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ ബസില്‍ നിന്ന് കൈ പുറത്തിട്ടു, ഉമ്മയ്ക്കും കുഞ്ഞിനും ഗുരുതര പരിക്ക്

Published : Apr 05, 2026, 12:41 PM IST
accident

Synopsis

കോട്ടക്കല്‍ വെട്ടിച്ചിറ ടോള്‍ പ്ലാസയില്‍ ബസ് യാത്രക്കിടെ ഉമ്മയ്ക്കും രണ്ട് വയസ്സുള്ള മകള്‍ക്കും ഗുരുതരമായി പരിക്കേറ്റു. ബസ്സിന്റെ ജനലിലൂടെ പുറത്തേക്ക് പോയ കൈ ടോള്‍ പ്ലാസയിലെ തൂണിലിടിച്ചാണ് അപകടമുണ്ടായത്. കോതമംഗലം സ്വദേശികളായ ഇരുവരും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

മലപ്പുറം: കോട്ടക്കല്‍ വെട്ടിച്ചിറ ടോള്‍ പ്ലാസയിലെ തൂണില്‍ കൈ തട്ടി ഉമ്മയ്ക്കും രണ്ട് വയസ്സുള്ള മകള്‍ക്കും ഗുരുതര പരിക്ക്. കോതമംഗലം സ്വദേശികളായ ആരിഫ (19), മകള്‍ ഹാഷിം എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. കോതമംഗലത്തുനിന്ന് വയനാട്ടിലേക്ക് ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് സംഭവം. ബസ് വെട്ടിച്ചിറ ടോള്‍ പ്ലാസയിലൂടെ കടന്നുപോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ബസ് പ്ലാസയുടെ തൂണിനോട് ചേര്‍ന്ന് സഞ്ചരിക്കുമ്പോള്‍, അബദ്ധത്തില്‍ ആരിഫയുടെ കൈ ബസ്സിന് പുറത്തേക്ക് പോകുകയും തൂണില്‍ ശക്തിയായി ഇടിക്കുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന മകള്‍ ഹാഷിമിനും ഈ സമയം പരിക്കേറ്റു. ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചു. നിലവില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇരുവരും. അപകടത്തില്‍ ഇരുവരുടെയും കൈകള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.   

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പുക ഉയരുന്നത് കണ്ട് നോക്കി, ബോണറ്റ് ഭാഗത്ത് തീ, വീടിന് സമീപം പാർക്ക് ചെയ്ത കാർ കത്തി നശിച്ചു
സ്‌കൂട്ടറിൽ പോയ ദമ്പതികളെ ഇടിച്ചിട്ട് കാട്ടുപോത്ത്; പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു