മകന്റെ മരണവിവരമറിഞ്ഞ ഉമ്മ ദുഃഖം താങ്ങാനാവാതെ തളർന്നുവീണു മരിച്ചു

Published : Jun 12, 2023, 11:38 PM IST
മകന്റെ മരണവിവരമറിഞ്ഞ ഉമ്മ ദുഃഖം താങ്ങാനാവാതെ തളർന്നുവീണു മരിച്ചു

Synopsis

ആനപ്പടി പെട്രോൾ പമ്പിന് സമീപം താമസിക്കുന്ന കാളിയാരകത്ത് സുലൈമാൻ(55) തിങ്കളാഴ്ച പുലർച്ചയാണ് മരണപ്പെട്ടത്.

മലപ്പുറം: പൊന്നാനിയിൽ മകന്റെ മരണവിവരമറിഞ്ഞ ഉമ്മ ദുഃഖം താങ്ങാനാവാതെ തളർന്നുവീണു  മരിച്ചു. പൊന്നാനി ആനപ്പടിയിലാണ് നാടിനെ വേദനയിലാഴ്ത്തിയ രണ്ടു മരണങ്ങൾ ഉണ്ടായത്. ആനപ്പടി പെട്രോൾ പമ്പിന് സമീപം താമസിക്കുന്ന കാളിയാരകത്ത് സുലൈമാൻ(55) തിങ്കളാഴ്ച പുലർച്ചയാണ് മരണപ്പെട്ടത്. മരണ വാർത്ത അറിഞ്ഞ മാതാവ് ഖദീജ(70) തളർന്നു വീഴുകയും ഉടൻ താലൂക്കാശുപത്രിയിലെത്തിലെത്തിക്കുകയും ചെയ്തു. പിന്നീട് ഉമ്മയും മരണത്തിന് കീഴടങ്ങുകയായിരുന്നു. പുലർച്ച 4.30 ന് മകൻ മരണപ്പെട്ടത് മാതാവ്  6.30നും. വിദേശത്ത് ജോലി ചെയ്തിരുന്ന സുലൈമാൻ  ഇപ്പോൾ നാട്ടിൽ കൂലി ജോലി ചെയ്ത വരികയായിരുന്നു. ഭാര്യ: റസിയ. മക്കൾ: റാഷിദ്, മുസ്തഫ.

PREV
Read more Articles on
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു