
തൃശ്ശൂർ: കുരങ്ങുകളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെ വീണ് ഗൃഹനാഥന് പരിക്കേറ്റു. അതിരപ്പിള്ളി പ്ലാന്റേഷന്‍ വാലിക്ക് സമീപം താമസിക്കുന്ന കാളിയങ്കര സാബുവിനാണ് (51) പരിക്കേറ്റത്.
കാര്‍ഷിക വിളകള്‍ നശിപ്പിക്കാന്‍ വീടിലെ പറമ്പിലെത്തിയ കുരങ്ങന്മാരെ ഓടിക്കുന്നതിനിടെ സാബുവിനെ കുരങ്ങുകള്‍ തിരികെ ആക്രമിക്കുകയായിരുന്നു. കുരങ്ങുകളില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്നതിനിടെ പറമ്പിന്റെ ഒരു ഭാഗത്തുള്ള തോട്ടിലേക്ക് വീണാണ് സാബുവിന് പരിക്കേറ്റത്. സാബുവിനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Also Read: വീണ്ടും തെരുവ് നായയുടെ ആക്രമണം; കാസര്‍കോട് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കടിയേറ്റു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം