
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ ആൺകുരങ്ങിന് ജന്മം നൽകിയതിന് പിന്നാലെ പ്രസവ സംബന്ധമായ സങ്കീർണതകളെ തുടർന്ന് തള്ളക്കുരങ്ങ് ചത്തു. ഹനുമാൻ കുരങ്ങൻ കുഞ്ഞിന് സംരക്ഷണവുമായി പ്രത്യേക ദൗത്യസംഘം. നേരത്തെ പെൺ സിംഹം ഉപേക്ഷിച്ച സിംഹ കുട്ടികളെ പരിപാലിച്ച ദൗത്യ സംഘം തന്നെയാണ് ഈ കുഞ്ഞിന്റെയും സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്. തിരുവനന്തപുരം മൃഗശാലയിൽ 23നാണ് ഹനുമാൻ കുരങ്ങ് ജനിച്ചത്. അവശനിലയിലായ കുഞ്ഞിനെ ഉടൻ തന്നെ മൃഗശാല ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ കുഞ്ഞിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തി പ്രത്യേകം തയാറാക്കിയ ഇൻക്യൂബേറ്റർ സംവിധാനത്തിലേക്ക് മാറ്റി. ഇപ്പോൾ കുഞ്ഞിന് ഹാൻഡ് ഫീഡിംഗ് ആരംഭിച്ചിട്ടുണ്ട്. 850 ഗ്രാം ശരീര ഭാരം ഉണ്ട്. കുഞ്ഞ് ആരോഗ്യവാനാണെങ്കിലും ആദ്യ ആഴ്ച വളരെ നിർണായകമാണെന്നും, അതിന് ശേഷം മാത്രമേ കൂടുതൽ ആരോഗ്യനിലയെ കുറിച്ച് പറയാൻ കഴിയൂവെന്നും ഡോ. നികേഷ് കിരൺ വ്യക്തമാക്കി. കുട്ടി പാൽ കുടിക്കാൻ മടി കാണിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
നിർബന്ധിച്ച് പാൽ കൊടുക്കുന്നത് അസ്പിറേഷൻ പോലെയുള്ള സങ്കീർണതകൾ ഉണ്ടാക്കാനിടയുണ്ട്. മൂന്ന് മണിക്കൂർ ഇടവിട്ടാണ് ഇപ്പോൾ പാൽ നൽകുന്നത്. അമ്മയുടെ മരണത്തിന്റെ കാരണം പ്രസവത്തെ തുടർന്ന് ഗർഭപാത്രത്തിനുള്ളിൽ ഉണ്ടായ രക്തസ്രാവവും അതിനെ തുടർന്നുണ്ടായ കാർഡിയാക് അറസ്റ്റും ആണെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. കുഞ്ഞിന്റെ ആരോഗ്യനില അടുത്ത ദിവസങ്ങളിൽ നിരീക്ഷിച്ചതിനുശേഷമേ കൂടുതൽ വ്യക്തത നൽകാൻ കഴിയൂ എന്നും മൃഗശാല അധികൃതർ വ്യക്തമാക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam