
കോഴിക്കോട്: മലയാളികളായ അമ്മയെയും മകളെയും ബെംഗളൂരുവിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ചേളന്നൂര്‍ സ്വദേശികളായ കോടോളി പറമ്പത്ത് ശ്രീലേഖ(52), മകള്‍ അനഘശ്രീ(20) എന്നിവരാണ് മരിച്ചത്. ബെംഗളൂരുവില്‍ ഇവര്‍ താമസിച്ചിരുന്ന നെലമംഗലയിലെ വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.
ബെംഗളൂരുവിലെ ബിസിനസുകാരനും ദാസറഹള്ളി ഭാഗ് ചൊക്കസാന്ദ്ര സ്ഥാനീയ സമിതി പ്രസിഡണ്ടുമായ അജിത്താണ് ശ്രീലേഖയുടെ ഭര്‍ത്താവ്.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
നെലമംഗല ഗവണ്‍മെന്റ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇരുവരുടെയും മൃതദേഹങ്ങള്‍ നലമംഗലയിലെ വസതിയിലും ചൊക്കസാന്ദ്ര മാരുതി ലേഔട്ടിലും പൊതുദര്‍ശനത്തിന് വെച്ചു. പിന്നീട് പീനിയ വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam