മാവേലിക്കരയിൽ യുവതി ഭർതൃവീട്ടിൽ മരിച്ച കേസിൽ ഭർതൃമാതാവ് അറസ്റ്റിൽ

Published : Jun 20, 2022, 09:10 PM ISTUpdated : Jun 20, 2022, 09:12 PM IST
മാവേലിക്കരയിൽ യുവതി  ഭർതൃവീട്ടിൽ മരിച്ച കേസിൽ ഭർതൃമാതാവ് അറസ്റ്റിൽ

Synopsis

യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഭർതൃമാതാവ് അറസ്റ്റിൽ. പനങ്ങാട് സ്വദേശി ബിൻസിയുടെ ആത്മഹത്യയിൽ ഭർതൃമാതാവ് ശാന്തമ്മയാണ് അറസ്റ്റിലായത്

മാവേലിക്കര: യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഭർതൃമാതാവ് അറസ്റ്റിൽ. പനങ്ങാട് സ്വദേശി ബിൻസിയുടെ ആത്മഹത്യയിൽ ഭർതൃമാതാവ് ശാന്തമ്മയാണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. പന്തളം പനങ്ങാട് സ്വദേശി ബിൻസി തോമസാണ് ആത്മഹത്യ ചെയ്തത്. മകളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. 

ബിൻസിയെ ഭർത്താവും ഭർതൃ മാതാവും മർദ്ദിച്ചിരുന്നെന്നും , മർദ്ദനത്തിന്റെ ദൃശ്യങ്ങളടക്കം നൽകിയിട്ടും തെളിവില്ല എന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്നും കുടുംബം ആരോപിച്ചിരുന്നു. കഴിഞ്ഞ ഏപ്രിൽ 26 -നാണ് ബിൻസി ആത്മഹത്യ ചെയ്തത്. മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച യുവതിയുടെ കുടുംബം തന്നെയാണ് ഫോണിൽ നിന്ന് മർദനത്തിന്റെയും, മർദനമേറ്റ പാടുകളുടെയും ദൃശ്യങ്ങൾ കണ്ടെടുത്ത്  പൊസിന് നൽകിയത്. സ്ത്രീധനം കൂടുതൽ വേണമെന്ന് ആവശ്യപ്പെട്ടാണ്  ബിൻസിയെ ഭർതൃവീട്ടുകാർ ഉപദ്രവിച്ചത്. സർക്കാർ ജോലി ലഭിച്ച് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് ബിൻസി ആത്മഹത്യ ചെയ്തത്.

Read more:  ചെന്നിത്തലയിൽ വീട്ടുടമയുടെ എ ടി എം തട്ടിയെടുത്ത് ലക്ഷങ്ങൾ കവർന്ന വീട്ടു ജോലിക്കാരൻ അറസ്റ്റിൽ

കഴിഞ്ഞ ഏപ്രിലിൽ ആണ് ക​ടു​വി​നാ​ൽപ​റ​മ്പില്‍ ജി​ജോ​യു​ടെ ഭാ​ര്യ ബി​ൻ​സി യെ മരിച്ച നിലയിൽ കണ്ടെത്തിയത്. ച​ല​ന​മ​റ്റ നി​ല​യി​ൽ വീ​ടി​നു​ള്ളി​ലെ മു​റി​യി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്ന ബി​ൻ​സി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ൾ മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു എന്നായിരുന്നു ഭർത്താവിന്റെ ആദ്യ മൊഴി. എന്നാൽ തൂ​ങ്ങി മര​ണ​മെ​ന്നാണ് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. ഇതാണ് ബിൻസിയുടെ കുടുംബത്തിന്റെ സംശയം വർധിപ്പിച്ചത്. തുടർന്ന് കൂടുതൽ തെളിവുകൾ ലഭിച്ചതോടെയാണ് കേസിൽ പുതിയ അറസ്റ്റ് ഉണ്ടായിരിക്കുന്നത്.

Read more:  കണ്ണൂരിൽ അയൽവാസിയുടെ കുത്തേറ്റ് യുവതിക്ക് ഗുരുതര പരിക്ക്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

PREV
click me!

Recommended Stories

വഞ്ചിയൂരില്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാരും ബിജെപി പ്രവര്‍ത്തകരും തമ്മിലെ സംഘര്‍ഷം; മൂന്ന് കേസെടുത്ത് പൊലീസ്
സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ