ഇടുക്കിയിൽ മൂന്ന് വയസുകാരനായ മകന് വിഷം നൽകിയ ശേഷം അമ്മ ജീവനൊടുക്കി, മകൻ രക്ഷപ്പെട്ടു

Published : Jul 26, 2024, 04:25 PM ISTUpdated : Jul 26, 2024, 04:27 PM IST
ഇടുക്കിയിൽ മൂന്ന് വയസുകാരനായ മകന് വിഷം നൽകിയ ശേഷം അമ്മ ജീവനൊടുക്കി, മകൻ രക്ഷപ്പെട്ടു

Synopsis

മൃതദേഹം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്

ഇടുക്കി: കമ്പംമെട്ടിൽ മൂന്ന് വയസ്സുള്ള മകന്  വിഷം നൽകിയ ശേഷം വിഷം കഴിച്ച് അമ്മ മരിച്ചു. കമ്പംമെട്ട് കുഴിക്കണ്ടം സ്വദേശി രമേശിൻറെ ഭാര്യ ആര്യ മോൾ (24)  ആണ് മരിച്ചത്.   അപകട നില തരണം ചെയ്ത മകൻ ആരോമൽ ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബ പ്രശ്നത്തെ തുടർന്ന് ആര്യമോൾ മകനുമൊത്ത് ജീവനൊടുക്കാൻ ശ്രമിച്ചതാണെന്ന് പൊലീസ് പറഞ്ഞു.  ഇന്നലെ രാത്രിയിൽ ആര്യമോളുടെ വായിലൂടെ നുരയും പതയും വരുന്നത് കണ്ട് വീട്ടുകാരാണ് തൂക്കുപാലത്തെ ആശുപത്രിയിൽ എത്തിച്ചത്. ആരോമലിനെയും ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ ആര്യമോളെ രക്ഷപ്പെടുത്താൻ സാധിച്ചില്ല. മൃതദേഹം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

(ഓർക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കുക. ആവശ്യമെങ്കിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു
ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ