മഞ്ചേശ്വരത്ത് മകൻ അമ്മയെ തീ കൊളുത്തി കൊന്നു; അയൽവസിയായ യുവതിയേയും തീ കൊളുത്തി, പ്രതി ഒളിവിൽ

Published : Jun 26, 2025, 09:49 AM ISTUpdated : Jun 26, 2025, 10:36 AM IST
Kasargod murder case

Synopsis

അയൽക്കാരിയായ ലോലിത എന്ന യുവതിയേയും മെൽവിൽ തീ കൊളുത്തിയെങ്കിലും ഇവർ പൊള്ളലുകളോടെ രക്ഷപ്പെട്ടു.

മഞ്ചേശ്വരം: കാസർകോട് മഞ്ചേശ്വരം വോർക്കാടിയിൽ മകൻ അമ്മയെ തീ കൊളുത്തി കൊന്നു. ഹിൽഡ ഡിസൂസ എന്ന 60 വയസുകാരിയാണ് കൊല്ലപ്പെട്ടത്. മകൻ മെൽവിൻ മൊണ്ടേര (38) സംഭവത്തിന് ശേഷം ഒളിവിൽ പോയി. അയൽക്കാരിയായ ലോലിത എന്ന യുവതിയേയും മെൽവിൽ തീ കൊളുത്തിയെങ്കിലും ഇവർ പൊള്ളലുകളോടെ രക്ഷപ്പെട്ടു. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആക്രമണത്തിന് കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. യുവാവിനായി തെരച്ചിൽ തുടങ്ങിയതായി പൊലീസ് അറിയിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു