
ഇടുക്കി: ആറു വര്‍ഷം മുമ്പ് കാണാതായ മകന്റെ തിരിച്ചുവരവും കാത്ത് രോഗശയ്യയിലായ വൃദ്ധമാതാവ്. മരിക്കുന്നതിനു മുമ്പ് കണ്‍നിറയെ മകനെ ഒരു നോക്കു കാണാനെങ്കിലും സാധിക്കണമെന്ന ആഗ്രഹത്തിലാണ് പള്ളിവാസല്‍ ആത്തുക്കാട് ഡിവിഷനിലെ നാഗമ്മ. മകന്റെ ഓര്‍മ്മകളില്‍ തീരാവേദനയും തോരാ കണ്ണീരുമായി കഴിയുകയാണ് നാഗമ്മ.
പള്ളിവാസല്‍ എസ്റ്റേറ്റിലെ ആത്തുക്കാട് ഡിവിഷനിലാണ് നാഗമ്മയുടെ താമസം. രണ്ട് ആണ്‍മക്കളാണ് നാഗമ്മയ്ക്കുള്ളത്. മൂത്ത മകന്‍ മോഹന്‍, ഇളയ മകന്‍ ജയകുമാര്‍. നാഗമ്മയുടെ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്കു മുമ്പേ മരിച്ചിരുന്നു. മൂത്ത മകന്‍ മോഹനോടൊപ്പമാണ് ഇപ്പോള്‍ നാഗമ്മ കഴിയുന്നത്. ആറ് വര്‍ഷം മുമ്പാണ് ജയകുമാറിനെ കാണാതാകുന്നത്. കുടുംബപ്രശ്നങ്ങളെ തുടര്‍ന്നാണ് ജയകുമാര്‍ വീടുവിട്ടതെന്ന് ബന്ധുക്കള്‍ പറയുന്നു. ഇപ്പോഴും ജയകുമാറിനെ കണ്ടെത്തുവാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
തമിഴ്നാട്ടില്‍ ചിലയിടങ്ങളില്‍ കണ്ടതായി നാട്ടുകാരില്‍ ചിലര്‍ പറഞ്ഞതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയതും ഫലം കണ്ടില്ല. ജയകുമാറിനെ കണ്ടത്താനുള്ള തുടര്‍ശ്രമങ്ങളെല്ലാം വിഫലമായതിനെ തുടര്‍ന്നാണ് വാര്‍ത്ത നല്‍കാവാന്‍ ബന്ധുക്കള്‍ ശ്രമിച്ചത്. ജയകുമാറിന്റെ തിരിച്ചു വരവ് കാത്തിരിക്കുകയാണ് നാഗമ്മയും ബന്ധുക്കളും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam