
കൊല്ലം: കൊല്ലം ചോഴിയക്കോട് മലയണ്ണാന്റെ ആക്രമണത്തിൽ യുവാവിന് പരിക്ക്. ചോഴിയക്കോട് മിൽപ്പാലം പണയിൽ വീട്ടിൽ അബിനാണ് പരിക്കേറ്റത്. വീടിന്റെ മുൻവശത്തെ പൈപ്പിൽ നിന്നും വെള്ളമെടുക്കുന്നതിനിടെയാണ് മലയാണ്ണാൻ ദേഹത്ത് ചാടിവീണത്. ഒരാഴ്ചയായി അക്രമകാരിയായ മലയാണ്ണാൻ പ്രദേശത്ത് ഭീതി പരത്തുകയാണ്. നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്ന് കുളത്തുപ്പുഴ വനം റേഞ്ച് അധികൃതർ സ്ഥലത്തെത്തി. മലയണ്ണാനെ ഉടൻ പിടികൂടുമെന്ന് നാട്ടുകാർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam