മലയാളി ക്യാപ്റ്റൻ എം.എസ്.സി അപ്പോളിനിയുമായി വീണ്ടും വിഴിഞ്ഞത്തേക്ക്; 14ന് വൈകിട്ട് തുറമുഖത്ത് ബെർത്ത് ചെയ്യും

Published : Oct 13, 2025, 02:24 PM IST
MSC Appoline

Synopsis

ലോകത്തിലെ ഏറ്റവും വലിയ കപ്പലുകളിലൊന്നായ എം എസ് സി അപ്പോളിനി ഇന്ന് വിഴിഞ്ഞം പുറംകടലിൽ എത്തും. ദക്ഷിണേന്ത്യയിൽ ആദ്യമായി ഏറ്റവും വലിയ കപ്പൽ എത്തിച്ച ക്യാപ്റ്റൻ മിൽട്ടൻ ജേക്കബ് തന്നെയാണ് ഈ കപ്പലിനെയും നയിക്കുന്നത്. 

തിരുവനന്തപുരം: വമ്പൻ കപ്പലായ എം എസ് സി അപ്പോളിനി ഇന്ന് വിഴിഞ്ഞം പുറം കടലിൽ അടുക്കും. ദക്ഷിണേന്ത്യയിൽ ആദ്യമായി ലോകത്തിലെ ഏറ്റവും വലിയ കപ്പൽ എത്തിച്ച മലയാളിയായ ക്യാപ്റ്റൻ മിൽട്ടൻ ജേക്കബ് തന്നെയാണ് വമ്പൻ കപ്പലായ എം.എസ്.സി അപ്പോളിനിയുമായി വിഴിഞ്ഞത്തേക്കെത്തുന്നത്. 14ന് വൈകിട്ട് കപ്പൽ തുറമുഖത്ത് ബെർത്ത് ചെയ്യും. ദക്ഷിണേഷ്യയിൽ ആദ്യമായി ഒരു തുറമുഖത്ത് അടുത്ത എം. എസ്.സി ഐറിന ക്ലാസിലെ രണ്ടാമത്തെ കപ്പൽ എം.എസ്.സി മിഷേൽ കപ്പെല്ലിനിയെ കഴിഞ്ഞ മെയ് മാസത്തിലാണ് ഇദ്ദേഹം വിഴിഞ്ഞത്ത് എത്തിച്ചത്.

ഇദ്ദേഹത്തെ കൂടാതെ കോഴിക്കോട് സ്വദേശിയായ മുഹമ്മദ് വദൂദാണ് കപ്പലിലുള്ള മറ്റൊരു മലയാളി. ആകെ 27 അംഗ ജീവനക്കാരിൽ 23 ഇന്ത്യക്കാരും പോളണ്ട്,റഷ്യ, ബംഗ്ലാദേശ്, എസ്തോണിയ എന്നിവിടങ്ങളിൽ നിന്നും ഓരോരുത്തരും ഉണ്ട്. ലോകത്തിലെ വിവിധ തുറമുഖങ്ങളിൽ പോയിട്ടുണ്ടെങ്കിലും സുരക്ഷിതമായ തുറമുഖങ്ങളിൽ ഒന്നാണ് വിഴിഞ്ഞത്തേതെന്നും വളരെ അനായാസമായി ഇവിടെ കപ്പൽ കയറ്റാൻ കഴിഞ്ഞുവെന്നും ആദ്യ വരവിൽ ക്യാപ്ററൻ പറഞ്ഞിരുന്നു. 399.70 മീറ്റർ നീളവും 61.3 മീറ്റർ വീതിയും 16 മീറ്റർ ആഴവുമുള്ള വമ്പൻ കപ്പലാണ് എം.എസ്.സി അപ്പോളി നി. 23782 ടി.ഇ.യു ചരക്കുമായാണ് കപ്പൽ കാമറൂണിൽ നിന്ന് എത്തുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

120 കോടി തട്ടിപ്പ്, ബിഗ് ബോസ് താരം യൂട്യൂബർ ബ്ലെസ്ലിയെ വിശദമായി ചോദ്യംചെയ്യാൻ നീക്കം, വീണ്ടും കസ്റ്റഡി അപേക്ഷക്ക് നീക്കം, ബ്ലെസ്ലിക്കെതിരായ പ്രധാന കണ്ടെത്തൽ
മുന്നറിയിപ്പുമായി പഞ്ചായത്തംഗം, 2 ദിവസത്തേക്ക് ആരോടും പറയില്ല; ഒന്നും നടന്നില്ലേൽ സിസിസിടിവി പുറത്ത് വിടും, മോഷ്ടിച്ചത് റേഡിയോ