
കൊച്ചി: എറണാകുളത്ത് കാപ്പാ കേസ് പ്രതിയെ സാഹസികമായി പിടികൂടി മുളവുകാട് പൊലീസ്. താന്തോണി തുരുത്തിൽ വച്ചാണ് ശ്രീരാജിനെ പൊലീസ് പിടികൂടിയത്. മയക്കുമരുന്ന് കേസ്, പോക്സോ കേസ്, സ്ത്രീകളെ വീട്ടിൽ കയറി ഉപദ്രവിച്ച കേസ് എന്നിവയിലെല്ലാം പ്രതിയാണ് ശ്രീരാജ്. നേരത്തെ കാപ്പ ചുമത്തി നാടുകടത്തിയ ആളാണ് 28കാരനായ ശ്രീരാജ്. താന്തോണി തുരുത്തിൽ തന്നെ താമസിക്കുന്നയാളാണ് ശ്രീരാജ്. ചതുപ്പുള്ള, ചെളി നിറഞ്ഞ പ്രദേശത്ത് നിന്ന് അതിസാഹികമായാണ് ഇയാളെ പൊലീസ് പിടികൂടി വിലങ്ങു വച്ചത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam