യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ ടെക്നോളജിക്ക് ഭൂമി സൗജന്യമായി നൽകി നഗരസഭാ കൗൺസിലർ

By Web TeamFirst Published Nov 10, 2021, 8:58 AM IST
Highlights

കാൽ നൂറ്റാണ്ട് മുമ്പാണ് അടൂരിൽ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രവർത്തനം തുടങ്ങിയത്. കേരള സർവകലാശാല ആദ്യം അനുവദിച്ച 4 സെന്ററുകളിൽ ഒന്ന്...

പത്തനംതിട്ട: കേരള സർവകലാശാലയ്ക്ക് കീഴിൽ അടൂരിലുള്ള യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ ടെക്നോളജിക്കായി ഭൂമി സൗജന്യമായി നൽകി നഗരസഭാ കൗൺസിലർ. അടൂർ നഗരസഭ കൗൺസിലർ എം അലാവുദ്ദീൻ ആണ് 50 സെന്റ് സ്ഥലം നൽകിയത്. ഈ സ്ഥലത്ത് കെട്ടിട നിർമ്മാണം തുടങ്ങുന്നതോടെ പുതിയ കോഴ്സുകൾക്ക് അംഗീകാരം ലഭിക്കും.

കാൽ നൂറ്റാണ്ട് മുമ്പാണ് അടൂരിൽ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രവർത്തനം തുടങ്ങിയത്. കേരള സർവകലാശാല ആദ്യം അനുവദിച്ച 4 സെന്ററുകളിൽ ഒന്ന്. പക്ഷേ 25 കൊല്ലം കഴിഞ്ഞിട്ടും അടൂരിൽ സ്വന്തമായി സ്ഥലമോ കെട്ടിടമോ ഇല്ല. വാടക കെട്ടിടത്തിലാണ പ്രവർത്തനം. പുതിയ കോഴ്സുകൾക്ക് അനുമതി അപേക്ഷിക്കുമ്പോൾ ലഭ്യമാക്കുന്നതിൽ ഈ സൗകര്യം ഇല്ലായ്മ പ്രതിസന്ധി ഉണ്ടാക്കി.

50 സെന്റ് ഭൂമി ലഭ്യമായതോടെ സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങൾ സ്ഥലം സന്ദർശിച്ചു. കെട്ടിടനിർമ്മാണത്തിന് പ്രായോഗികമായി സാക്ഷ്യപ്പെടുത്തി ഒരുകോടി രൂപയും വകയിരുത്തി. 2023 24 അധ്യയനവർഷത്തിൽ പുതിയ കെട്ടിടം പ്രവർത്തിക്കാൻ കഴിയുന്ന രീതിയിലാണ് നടപടിക്രമങ്ങൾ മുന്നോട്ടുപോകുന്നത്. നിർദിഷ്ട യുവതി പ്രദേശത്ത് റോഡ് നിർമ്മിക്കാനുള്ള സ്ഥലവും അലാവുദ്ധീൻ തന്നെ പണം നൽകി വാങ്ങി യൂണിവേഴ്സിറ്റിക്ക് കൈമാറിയിട്ടുണ്ട്. 

അടൂരിൽ യു വൈറ്റ് പ്രവർത്തനം തുടങ്ങിയ ആദ്യവർഷം സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു അലാവുദ്ദീൻ. സ്വന്തം വാർഡിലെ നിർധനരായ രോഗികൾക്ക് സൗജന്യ മരുന്ന് എത്തിച്ചു നൽകുന്ന പദ്ധതിയുടെ ജീവകാരുണ്യപ്രവർത്തനം മേഖലയിലും സജീവമാണ് അലാവുദ്ദീൻ. യുവ ഇടുക്കി നൽകിയ ഭൂമിയിൽ മിച്ചം ഉള്ളതിനെ ഒരു ഭാഗം മഹാത്മ ജനസേവാ കേന്ദ്രത്തിന് കൊടുക്കാനാണ് തീരുമാനം. 

click me!