
ഇടുക്കി: മൂന്നാറില്‍ അതിശൈത്യത്യം വീണ്ടുമെത്തി. മൈനസ് രണ്ട് ഡിഗ്രിവരെയാണ് പലയിടങ്ങളിലും തണുപ്പ് രേഖപ്പെടുത്തുന്നത്. രാവിലെ വൈകിയും ശൈത്യം തുടരുന്നത് സന്ദര്‍ശകരുടെ വരവിന് കാരണമാകുമെങ്കിലും കര്‍ഷകര്‍ക്ക് തിരിച്ചടിയാണ്.
മൂന്നാര്‍ മേഖലകളില്‍ കാത്തിരുന്ന അതിശൈത്യം വീണ്ടുമെത്തിയതോടെ കണ്ണന്‍ ദേവന്‍ കമ്പനികളുടെ പല എസ്റ്റേറ്റ് മേലളിലും മൈനസ് രണ്ടി ഡിഗ്രിവരെയാണ് താപനില. പച്ചവിരിച്ചുകിടക്കുന്ന പുല്‍മേടുകള്‍ പുലര്‍ച്ചെ മഞ്ഞുപുതച്ചതുപോലെയാണ് കാണപ്പെടുന്നത്.
പെരിയവാര കന്നിമല സൈലന്റുവാലി മൈതാനങ്ങളില്‍ ഇത്തരം കാഴ്ചകള്‍ കാണുന്നതിനും മൊബൈല്‍ കാമറകളിൽ പകര്‍ത്തുന്നതിനും നിരവധി വിനോദസഞ്ചാരികളാണ് എത്തുന്നത്. സൈലന്റ്വാലി ചെണ്ടുവാരൈ ഉപാസി എന്നിവിടങ്ങളിൽ മൈനസ് ഒന്നും സെവന്‍മലൈ മാട്ടുപ്പെട്ടി എന്നിവിടങ്ങളില്‍ പൂജ്യം ഡിഗ്രിയും ലക്ഷ്മി എസ്റ്റേറ്റില്‍ മൈനസ് രണ്ട് ഡിഗ്രിയുമാണ് താപനില.
രണ്ടു ദിവസങ്ങളിലായി തുടരുന്ന തണുപ്പ് അടുത്തദിവസങ്ങളില്‍ വര്‍ധിക്കുമെന്നാണ് കരുതപ്പെടുന്നത്. തെക്കിന്റെ കാശ്മീരെന്ന് അറിയപ്പെടുന്ന മൂന്നാറില്‍ കാലം തെറ്റിയെത്തുന്ന തണുപ്പ് സന്ദര്ശകര്‍ക്ക് ദിവ്യനുഭൂതി നല്‍കുബോള്‍ കര്‍ഷകര്‍ക്ക് തിരിച്ചടിയാണ് സമ്മാനിക്കുന്നത്. മഞ്ഞ് വീഴ്ച ശക്തമായത് തോട്ടംമേഖലയ്ക്കും നാശം വിതയ്ക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam