
ഇടുക്കി: മൂന്നാര്‍ ഫ്ളവര്‍ഷോയുടെ ടെണ്ടര്‍ നടപടികളില്‍ അഴിമതിയെന്ന് ആരോപിച്ച് പോപ്പി ഗാര്‍ഡന്‍സ് നേഴ്‌സറിയുടമ സി.കെ സദീഷ് കുമാര്‍ കുത്തിരിപ്പ് സമരം നടത്തി. പഴയ മൂന്നാര്‍ വൈദ്യുതി വകുപ്പിന്റെ ഹൈഡല്‍ ടൂറിസം പാര്‍ക്കിലാണ് സി.കെ സദീഷ് കുമാര്‍ സമരം നടത്തിയത്. വെള്ളിയാഴ്ച രാവിലെ പാര്‍ക്കിലെത്തിയ സദീഷ് കുമാര്‍ കവാടത്തില്‍ ഇരുന്ന് ഒറ്റയ്ക്ക് സമരം ചെയ്യുകയായിരുന്നു. ഇദ്ദേഹം ഭിന്നശേഷിക്കാരനാണ്.
കഴിഞ്ഞ ദിവസം മൂന്നാറിലെ വൈദ്യുതി വകുപ്പിന്റെ പാര്‍ക്കില്‍ ഫ്ലവര്‍ഷോ നടത്തുന്നതിന് ടെണ്ടര്‍ വിളിച്ചിരുന്നു. വെള്ളിയാഴ്ച ടെണ്ടറുകള്‍ തുറക്കുന്നതിന് മുമ്പ് പാര്‍ക്കിനുള്ളില്‍ കഴിഞ്ഞ വര്‍ഷം ഫ്ലവര്‍ഷോ നടത്തിയ കരാറുകാരനെ ഉപയോഗിച്ച് പൂക്കളും ചെടികളും എത്തിച്ചതാണ് സമരത്തിന് പ്രയരിപ്പിച്ചതെന്ന് സദീഷ് പറഞ്ഞു.
നേരത്തെയുള്ള കരാറുകാരന് ആവശ്യമായ രീതിയില്‍ ടെണ്ടറുകളില്‍ അധികൃതര്‍ നിബന്ധനകള്‍ എഴുതിച്ചേര്‍ക്കുകയാണെന്നും, നിലവില്‍, ടെണ്ടറുകള്‍ വിളിച്ച് ഫ്ലവര്‍ഷോ നടത്താറില്ലെന്നും സതീഷ് കുമാര്‍ ആരോപിച്ചു. നാട്ടിലെ ആളുകളെ സംഘടിപ്പിച്ചാണ് ഫ്ലവര്‍ഷോകള്‍ നടത്തുന്നത്. നിക്ഷിപ്ത താല്പര്യങ്ങള്‍ നടപ്പിലാക്കാനുള്ള ഇത്തരം നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടു.
സദീഷ് കുമാറിന്റെ ഒറ്റയാള്‍ സമരത്തിന് പിന്‍തുണയറിയിച്ച് യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസും രംഗത്തെത്തി. സംഭവത്തില്‍ അന്വേഷണം നടത്തിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം മണ്ണാത്തറ മേഴ്‌സറിയുടെ നേതൃത്വത്തില്‍ മൂന്നാര്‍ ഹൈഡല്‍ പാര്‍ക്കില്‍ നടത്തിയ ഫ്ലവര്‍ഷോ നിരവധി വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. അന്ന് പ്ലാസ്റ്റിക്ക് പൂക്കള്‍ ഉപയോഗിച്ച് ഫ്ലവര്‍ഷോ നടത്തിയത് ഏറെ വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തിയിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam