മണ്ണിടിച്ചിലിന് സാധ്യത; മൂന്നാര്‍ സർക്കാർ കോളേജിന്‍റെ ഉപയോഗശൂന്യമായ കെട്ടിടം പൊളിക്കും

By Web TeamFirst Published Jul 24, 2021, 5:19 PM IST
Highlights

കെട്ടിടത്തിനുള്ളിലും നീരുറവയുണ്ട്. കൊളീജിയറ്റ് എഡ്യൂക്കേഷൻ വകുപ്പിനാണ് കെട്ടിടം പൊളിക്കാൻ നിർദ്ദേശം നൽകിയത്.

ഇടുക്കി: മൂന്നാര്‍ സർക്കാർ കോളേജിന്റെ ഉപയോഗശൂന്യമായ കെട്ടിടം പൊളിക്കാന്‍ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് നിര്‍ദ്ദേശം നല്‍കി. കെട്ടിടം നില്‍ക്കുന്ന സ്ഥലം ദുര്‍ബലമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇവിടെ നിന്നും ഇന്നലെ മണ്ണിടിഞ്ഞ് ദേശീയ പാതയിലേക്ക് വീണിരുന്നു. 

മുന്‍വശം ഇടിഞ്ഞിരിക്കുന്നതിനാല്‍ റോഡിലേക്ക് വീഴാനും സാധ്യതയുള്ളതായി റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. കെട്ടിടത്തിനുള്ളിലും നീരുറവയുണ്ട്. കൊളീജിയറ്റ് എഡ്യൂക്കേഷൻ വകുപ്പിനാണ് കെട്ടിടം പൊളിക്കാൻ നിർദ്ദേശം നൽകിയത്. അതേസമയം മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ മൂന്നാർ അന്തോണിയാർ കോളനിയിലെ കുടുംബങ്ങളെ മാറ്റി പാർപ്പിക്കുകയാണ്. 25 കുടുംബങ്ങൾ ആണ് ഇവിടെ താമസിക്കുന്നത്. 

click me!