
മൂന്നാർ: കാലങ്ങളായി തുടരുന്ന ട്രാഫിക്ക് പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്തി മൂന്നാര്‍ പഞ്ചായത്ത്. സന്ദര്‍ശകരുടെ വാഹനങ്ങള്‍ നിര്‍ത്താന്‍ രണ്ട് പാര്‍ക്കിംങ്ങ് ഗ്രൗണ്ട് തുറന്നുനല്‍കി പ്രസിഡന്റ് പ്രവീണ രവികുമാര്‍. ഇടുക്കി. ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ ട്രാഫിക്ക് പരിഷ്‌കാരങ്ങള്‍ക്ക് തുടക്കം കുറിച്ച് മൂന്നാര്‍ പഞ്ചായത്ത്.
പഴയ മൂന്നാറിലെ രണ്ട് പാര്‍ക്കിംങ്ങ് ഗ്രൗണ്ടുകള്‍ സന്ദര്‍ശകര്‍ക്കായി തുറന്നുനല്‍കി. കാലങ്ങളായി തുടരുന്ന ട്രാഫിക്ക് പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണുന്നതിന്റെ ഭാഗമായാണ് മൂന്നാര്‍ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള രണ്ട് പാര്‍ക്കിംങ്ങ് ഗ്രൗണ്ടുകള്‍ പ്രസിഡന്റ് പ്രവീണ രവികുമാറിന്റെ നേത്യത്വത്തില്‍ സന്ദര്‍ശകര്‍ക്കായി തുറന്നുനല്‍കിയത്. വലിയ വാഹനങ്ങള്‍ക്ക് 150 രൂപയും ചെറുവാഹനങ്ങള്‍ക്ക് 100, 50 എന്നിങ്ങനെയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.
മൂന്നാറിലെത്തുന്ന സഞ്ചാരികളുടെ വാഹനങ്ങള്‍ നിര്‍ത്തുന്നതിന് അധിക്യതര്‍ സൗകര്യമൊരുക്കാതെ വന്നതോടെ പലരും വഴിയോരങ്ങളില്‍ വാഹനങ്ങള്‍ അലക്ഷ്യമായി നിര്‍ത്തിയിടുന്നത് പതിവായിരുന്നു. ഇത് ട്രാഫിക്ക് കുരുക്കിനും വഴിവെച്ചു. ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണ് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പഴയ മൂന്നാറിലെ രണ്ട് ഗ്രൗണ്ടുകള്‍ പാര്‍ക്കിംങ്ങിനായി നല്‍കിയിരിക്കുന്നത്.
വാര്‍ഡ് അംഗം ബാലക്യഷ്ണന്‍, സന്തോഷ്, പഞ്ചായത്ത് സെക്രട്ടറി സഹജന്‍, അസി. സെക്രട്ടറി അജയകുമാര്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് അനധിക്യത വാഹനങ്ങള്‍ എടുത്തുമാറ്റി പകരം സഞ്ചാരികളുടെ വാഹനങ്ങള്‍ നിര്‍ത്തുന്നതിന് പഞ്ചായത്ത് നടപടികള്‍ സ്വീകരിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam