ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതിക്കൊപ്പം ഒളിച്ചോടി, യുവാവിനെ അറസ്റ്റ് ചെയ്തു

Published : Mar 09, 2022, 08:49 AM ISTUpdated : Mar 09, 2022, 08:55 AM IST
ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതിക്കൊപ്പം ഒളിച്ചോടി, യുവാവിനെ അറസ്റ്റ് ചെയ്തു

Synopsis

സംരക്ഷണചുമതലയുള്ള അച്ഛൻ കുഞ്ഞിനെ ഉപേക്ഷിച്ചതിനാണ് കേസെടുത്തത്. കഴിഞ്ഞ മാസം 23 ന് മകളെ കാണാനില്ലെന്ന് യുവതിയുടെ അച്ഛൻ ആലുവ പൊലീസിൽ പരാതി നൽകിയിരുന്നു. 

കൊച്ചി: ഭാര്യയെയും ഒരു വയസുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതിയോടൊപ്പം ഒളിച്ചോടിയ യുവാവിനെതിരെ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം കേസെടുത്തു. ആലുവ സ്വദേശി അജ്മലാണ് അറസ്റ്റിലായത്. സംരക്ഷണചുമതലയുള്ള അച്ഛൻ കുഞ്ഞിനെ ഉപേക്ഷിച്ചതിനാണ് കേസെടുത്തത്. കഴിഞ്ഞ മാസം 23 ന് മകളെ കാണാനില്ലെന്ന് യുവതിയുടെ അച്ഛൻ ആലുവ പൊലീസിൽ പരാതി നൽകിയിരുന്നു. 

അടുത്ത ദിവസം അജ്മലിനെ കാണാനില്ലെന്ന്  ഭാര്യയും പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടു പേരും ഒരുമിച്ചാണ് പോയതെന്ന് കണ്ടെത്തിയത്. വിവിധ ജില്ലകളിൽ മാറി മാറി താമസിക്കുകയായിരുന്ന ഇരുവരും കോട്ടയത്ത് നിന്നാണ് പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.

സമാനമായ സംഭവങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നുണ്ട്. കാഞ്ഞങ്ങാട് ജനുവരിയിൽ ഭാര്യ ഒളിച്ചോടിയതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തിരുന്നു. കാഞ്ഞങ്ങാട് പെരിയ അരങ്ങനടുക്കത്തെ വിനോദ്(33) ആണ് വീട്ടുവളപ്പില്‍ ജീവനൊടുക്കിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഭാര്യയെ കാണാതായത്. രണ്ടുദിവസത്തെ തിരച്ചിലിന് ശേഷം വിനോദ് ബേക്കല്‍ പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ പയ്യന്നൂര്‍ സ്വദേശിയായ യുവാവിനൊപ്പം യുവതി ഒളിച്ചോടിയതായി പൊലീസ് കണ്ടെത്തി. ഫേസ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. .യുവതിയോട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. സ്റ്റേഷനിലെത്തിയ യുവതി കാമുകനോടൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്ന് പൊലീസിനെ അറിയിച്ചു. തുടര്‍ന്നാണ് വീട്ടിലെത്തിയ യുവാവ് ആത്മഹത്യ ചെയ്തത്. ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്. 

കുട്ടികളെ ഉപേക്ഷിച്ച് കാമുകന്മാര്‍ക്കൊപ്പം ഒളിച്ചോടി; രണ്ട് സ്ത്രീകളും യുവാക്കളും അറസ്റ്റില്‍

തിരുവനന്തപുരം: കുട്ടികളെ ഉപേക്ഷിച്ചു കാമുകന്‍മാര്‍ക്കൊപ്പം ഒളിച്ചോടിയ രണ്ട് സ്ത്രീകളും  കാമുകന്മാരും അറസ്റ്റില്‍ (Two women and lovers Arrested). പള്ളിക്കല്‍ സ്വദേശികളായ ഭര്‍തൃമതികളായ രണ്ട് സ്ത്രീകള്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ ഉപേക്ഷിച്ചു കാമുകന്‍മാര്‍ക്കൊപ്പം കാറില്‍ കഴിഞ്ഞ ഡിസംബര്‍ 26ന് രാത്രി നാടുവിടുകയായിരുന്നു. വര്‍ക്കല രഘുനാഥപുരം  ബി.എസ്. മന്‍സില്‍  ഷൈന്‍ (ഷാന്‍-38), കരുനാഗപ്പള്ളി തൊടിയൂര്‍ മുഴങ്ങോട് മീനന്ദേത്തില്‍ വീട്ടില്‍ റിയാസ് (34) എന്നിവരാണ് 2 സ്ത്രീകള്‍ക്കൊപ്പം തമിഴ്‌നാട് കുറ്റാലത്തെ റിസോര്‍ട്ടില്‍ നിന്നും പിടിയിലായത്. ഇവര്‍ ഭര്‍ത്താക്കന്മാര്‍ നാട്ടില്‍ ഇല്ലാത്ത സമ്പന്നരായ സ്ത്രീകളുടെ ഫോണ്‍ നമ്പര്‍ കൈക്കലാക്കി വശീകരിച്ചു വശത്താക്കി സ്വര്‍ണവും പണവും  കൈക്കലാക്കി സ്ത്രീകളോടൊപ്പം  വിവിധ സ്ഥലങ്ങളില്‍ മുന്തിയ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു. 

ഒളിച്ചോടിയ ഒരു സ്ത്രീക്ക് ഒന്നരയും നാലും 12ഉം വയസ്സുള്ള 3 കുട്ടികളും മറ്റൊരു സ്ത്രീക്ക്  അഞ്ചു വയസ്സുള്ള ഒരു  കുട്ടിയും ഉണ്ടായിരുന്നു. സ്ത്രീകളെ കാണാതായതിനെ തുടര്‍ന്ന് തിരുവനന്തപുരം റൂറല്‍ എസ്പി ഡോ. ദിവ്യ വി. ഗോപിനാഥിന്റെ പ്രത്യേക നിര്‍ദേശപ്രകാരം  ഡിവൈ.എസ്.പി പി. നിയാസിന്റെ മേല്‍നോട്ടത്തില്‍ പള്ളിക്കല്‍ സി.ഐ  പി. ശ്രീജിത്ത് എസ്.ഐ സഹില്‍ എസ്.എസ്.പി.ഒ രാജീവ്, സി.പി. ഷമീര്‍, അജീഷ്, മഹേഷ്, വനിതാ പൊലീസ് ഉദ്യോഗസ്ഥരായ അനു മോഹന്‍, ഷംല എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. പ്രതികള്‍ സഞ്ചരിച്ചിരുന്ന മഹീന്ദ്ര ബൊലേറോ കാര്‍  കസ്റ്റഡിയിലെടുത്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഓണം തീം സോങ് വീഡിയോയില്‍ പിന്നണി ഗായകനായി മന്ത്രി വിഷ്ണുനാഥ്, 'പൂവാലേ തുമ്പപ്പൂവാലേ...' ഗാനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രകാശനം ചെയ്തു
തിരൂർ പുഴയിൽ ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം; കാണാതായ ഭ‍ർത്താവ് ബസിൽ യാത്രചെയ്യുന്നതിനിടെ പിടിയിൽ