
ചേർത്തല: പട്ടണക്കാട് പാറയിൽ ജന്മദിന ആഘോഷങ്ങൾക്കിടയിൽ ഉണ്ടായ തർക്കത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. പട്ടണക്കാട് പഞ്ചായത്ത് രണ്ടാം വാർഡിൽ പാറയിൽ പടിഞ്ഞാറേ അടിയാട്ട് നികർത്തിൽ വിക്രമൻ - പ്രമീള ദമ്പതികളുടെ ഏകമകൻ വിശ്വാസ് ( വിച്ചു. 26) ആണ് മരിച്ചത്.
ഞായർ, രാത്രി 9 മണിയോടെയാണ് സംഭവം. തർക്കത്തിൽ ഒടുവിലാണ് കത്തിക്കുത്തിലുംകൊലപാതകത്തിലും കലാശിച്ചത്. ഗുരുതരമായി പരിക്കേറ്റ വിച്ചുവിനെ ലേക് ഷോർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരിച്ച വിശ്വാസ് ട്രാവലർ ഡ്രൈവറാണ്. ഇതുമായി ബന്ധപ്പെട്ട് കോതകുളങ്ങര സ്വദേശി വിഷ്ണുവിനെ പട്ടണക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam