മകളെ ഉപദ്രവിക്കുന്നത് ചോദ്യംചെയ്യാനെത്തി, തർക്കം കൊലപാതകത്തിൽ കലാശിച്ചു; ഭാര്യാ പിതാവും മകനും അറസ്റ്റിൽ

Published : Dec 27, 2024, 12:37 AM ISTUpdated : Dec 29, 2024, 09:34 PM IST
മകളെ ഉപദ്രവിക്കുന്നത് ചോദ്യംചെയ്യാനെത്തി, തർക്കം കൊലപാതകത്തിൽ കലാശിച്ചു; ഭാര്യാ പിതാവും മകനും അറസ്റ്റിൽ

Synopsis

ഭാര്യയെ ശാരീരികമായി ഉപദ്രവിക്കുമായിരുന്ന റിയാസ് മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്ന് പറയപ്പെടുന്നു

പൂച്ചാക്കൽ: അരൂക്കുറ്റി വടുതലയിൽ യുവാവ് വെട്ടേറ്റ് മരിച്ച സംഭവത്തിൽ ഭാര്യാ പിതാവും മകനും അറസ്റ്റിലായി. വടുതല ചക്കാല നികർത്തിൽ റിയാസ് (36) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ റിയാസിന്റെ ഭാര്യ നെതീഷയുടെ പിതാവ് നാസർ (62 ), സറിന്റെ മകൻ റെനീഷ് (35) എന്നിവരെ പൂച്ചാക്കൽ പൊലീസാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ ചോദ്യം ചെയ്തു വരുന്നതായി പൊലീസ് അറിയിച്ചു. ബുധനാഴ്ച രാത്രി 8 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.

ഹോട്ടലില്‍ താമസിക്കവേ ശാരീരികാസ്വാസ്ഥ്യം; നഴ്‌സായ അമ്മ അടിയന്തര ചികിത്സ നല്‍കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല

എറണാകുളം സ്വദേശിയായ റിയാസ് വടുതലയിൽ ഭാര്യയുടെ വീടിന് അടുത്തായി വാടകയ്ക്ക് താമസിച്ചു വരുകയായിരുന്നു. ഭാര്യയെ ശാരീരികമായി ഉപദ്രവിക്കുമായിരുന്ന റിയാസ് മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്ന് പറയപ്പെടുന്നു. വഴക്കിനെ തുടർന്ന് ഭാര്യ സ്വവസതിയിലേക്ക് പോയതിനെക്കുറിച്ച് ചോദിക്കുവാൻ എത്തിയതായിരുന്നു ഭാര്യാ പിതാവ് നാസറും മകൻ റെനീഷും.

റിയാസിനെ വീട്ടിൽ കാണാതിരുന്നതിനാൽ അടുത്തുള്ള റിയാസിൻ്റെ സുഹത്തിൻ്റെ വസതിയിൽ ഉണ്ടെന്നറിഞ്ഞ് അവിടെ ചെല്ലുകയും തുടർന്ന് ഇവർ തമ്മിൽ വാക്ക് തർക്കം ഉണ്ടായി കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. മാരകായുധങ്ങളുമായാണ് ഇവർ എത്തിയതെന്ന് പറയപ്പെടുന്നു. പ്രതി റെനീഷിനെതിരെ നേരത്തേ കേസുകൾ ഉണ്ടായിരുന്നു. റിയാസ് - നെതീഷ ദമ്പതിമാർക്ക് 8, 6, 1 എന്നീ ക്ലാസുകളിൽ പഠിക്കുന്ന മൂന്ന് പെൺകുട്ടികൾ ആണ് ഉള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ തൃശൂരിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ചെറുതുരുത്തിയിലെ യുവാവിനെ മർദ്ദിച്ച്‌ കൊലപ്പെടുത്തി ഭാരതപുഴയിൽ തള്ളിയ സംഭവത്തിൽ ആറ് പേർ അറസ്റ്റിലായി എന്നതാണ്. ചെറുതുരുത്തി സ്വദേശികളായ ഷജീർ, റെജീബ്, അഷറഫ്, സുബൈർ, ഷാഫി, അബ്ദുൽ ഷഹീർ  എന്നിവരാണ് കോയമ്പത്തൂരിൽ നിന്ന് പിടിയിലായത്. കോയമ്പത്തൂരിൽ ഒരു ഗ്രാമത്തിൽ പ്രതികൾ ഒളിച്ചു താമസിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

ചെറുതുരുത്തിയിൽ യുവാവിനെ കൊലപ്പെടുത്തി ഭാരതപ്പുഴയിൽ തള്ളിയ സംഭവത്തിൽ ആറ് പ്രതികൾ പിടിയിൽ

PREV
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി