
മലപ്പുറം: വണ്ടൂരിലെ യുഡിഎഫ് സ്ഥാനാർഥി എ പി അനിൽകുമാറിന്റെ പര്യടനത്തിന് ഇടയിൽ ഉദിരംപൊയിലിൽ ലീഗ് -കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തെ തുടർന്ന് അനിൽകുമാർ പുറത്തിറങ്ങാതെ പ്രചാരണ വാഹനത്തിൽ നിന്നു സംസാരിച്ചു മടങ്ങി. തദ്ദേശ തെരഞ്ഞെടുപ്പിൽ ചോക്കാട് പഞ്ചായത്തിലെ ലീഗ് സ്ഥാനാർഥിയുടെ തോൽവിക്ക് കാരണം ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകരാണെന്നു ആരോപണം ഉയർന്നിരുന്നു . കാലു വാരിയെന്നു ലീഗ് സംശയിക്കുന്നവർ പ്രചാരണ പരിപാടിക്ക് എത്തിയതാണ് സംഘർഷത്തിന് കാരണം. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചു.
സംഭവം വിവാദമായതോടെ സ്ഥലത്ത് സംഘര്‍ഷമുണ്ടായിട്ടില്ലെന്നാണ് പ്രാദേശിക ലീഗ്, കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു. സംഘാടനവുമായി ബന്ധപ്പെട്ട ചെറിയ തർക്കമാണ് നടന്നതെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയവുമായി ഇതിന് ബന്ധമില്ലെന്നും നേതാക്കള്‍ പറഞ്ഞു. സംഭവം ഇടതുപക്ഷ പ്രവർത്തകർ രാഷ്ട്രീയ ആയുധമാക്കി രംഗത്തെത്തി. എംഎൽഎയോടുള്ള എതിർപ്പാണ് ഏറ്റുമുട്ടലിന് കാരണമെന്ന് ഇടതുപക്ഷം ആരോപിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam