വീടിന് സമീപത്തെ പറമ്പില്‍ കളിക്കുകയായിരുന്ന പത്തുവയസ്സുകാരനെ കാട്ടുപന്നി ആക്രമിച്ചു

Published : Mar 30, 2026, 03:21 AM IST
Jeslen

Synopsis

ജനസാന്ദ്രതയുള്ള സ്ഥലങ്ങളില്‍ പോലും കാട്ടുപന്നിയുടെ ആക്രമണം നടക്കുന്നതില്‍ ജനങ്ങള്‍ ആശങ്കയിലാണ്. കഴിഞ്ഞ ദിവസം സമീപ പ്രദേശമായ അരൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് സാരമായി പരിക്കേറ്റിരുന്നു.

കോഴിക്കോട്: വീടിന് സമീപത്തെ പറമ്പില്‍ കളിക്കുകയായിരുന്ന പത്തുവയസ്സുകാരനെ കാട്ടുപന്നി ആക്രമിച്ചു. കോഴിക്കോട് നാദാപുരത്താണ് സംഭവം. വാണിമേല്‍ വയല്‍പീടികയില്‍ താമസിക്കുന്ന പറമ്പത്ത് ഗഫൂറിന്റെ മകന്‍ ജസ്ലനാണ് കൈക്ക് പരിക്കേറ്റത്. ജസ്ലന്‍ ആശുപത്രിയില്‍ ചികിത്സ തേടി. രാവിലെ വീടിന് സമീപത്തെ പറമ്പില്‍ സുഹൃത്തുക്കളോടൊപ്പം കളിച്ചുകൊണ്ടിരിക്കവേയാണ് പൊടുന്നനെ കാട്ടുപന്നി പാഞ്ഞടുത്ത് ആക്രമിച്ചത്. ജനസാന്ദ്രതയുള്ള സ്ഥലങ്ങളില്‍ പോലും കാട്ടുപന്നിയുടെ ആക്രമണം നടക്കുന്നതില്‍ ജനങ്ങള്‍ ആശങ്കയിലാണ്. കഴിഞ്ഞ ദിവസം സമീപ പ്രദേശമായ അരൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് സാരമായി പരിക്കേറ്റിരുന്നു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മരുമകളുടെ ആക്രമണത്തില്‍ വയോധികക്ക് പരിക്ക്; മൊബൈല്‍ ഫോണ്‍ കൊണ്ടുള്ള ഏറില്‍ തലയ്ക്ക് ആഴത്തില്‍ മുറിവ്
ജനറേറ്റർ വേണ്ട, ഇന്ധനവും വേണ്ട, ഇനി പകൽ വെളിച്ചത്തിൽ വോട്ട് തേടാം, തെരഞ്ഞെടുപ്പ് ഗോദയിൽ പുതിയ വിപ്ലവം വരുന്നു