മിനി സ്റ്റേഡിയത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേരിടണമെന്ന് കോണ്‍ഗ്രസ്; എതിർത്ത് മുസ്ലിം ലീഗും

Published : Aug 06, 2023, 06:33 PM ISTUpdated : Aug 06, 2023, 06:43 PM IST
മിനി സ്റ്റേഡിയത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേരിടണമെന്ന് കോണ്‍ഗ്രസ്; എതിർത്ത് മുസ്ലിം ലീഗും

Synopsis

കോഴിക്കോട് കാരശ്ശേരി പഞ്ചായത്ത് ഭരണ സമിതി കൊണ്ടു വന്ന അജണ്ടയാണ് ലീഗ് അംഗങ്ങളുടെ കൂടി എതിര്‍പ്പിനെ തുടര്‍ന്ന് തള്ളിയത്. മുസ്ലീം ലീഗ് നിലപാടിനെതിരെ യുഡിഎഫ് ജില്ലാ നേതൃത്വത്തിന് പരാതി നല്‍കാനാണ് കോണ്‍ഗ്രസ് തീരുമാനം.

കോഴിക്കോട്  : യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിലെ മിനി സ്റ്റേഡിയത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേരിടാനുള്ള തീരുമാനത്തെ സിപിഎമ്മിനൊപ്പം എതിര്‍ത്ത് മുസ്ലീം ലീഗും. കോഴിക്കോട് കാരശ്ശേരി പഞ്ചായത്ത് ഭരണ സമിതി കൊണ്ടു വന്ന അജണ്ടയാണ് ലീഗ് അംഗങ്ങളുടെ കൂടി എതിര്‍പ്പിനെ തുടര്‍ന്ന് തള്ളിയത്. മുസ്ലീം ലീഗ് നിലപാടിനെതിരെ യുഡിഎഫ് ജില്ലാ നേതൃത്വത്തിന് പരാതി നല്‍കാനാണ് കോണ്‍ഗ്രസ് തീരുമാനം.

കാരശ്ശേരി പഞ്ചായത്തിലെ മലാം കുന്ന് മിനി സ്റ്റേഡിയത്തിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരിടാനുള്ള അജണ്ട ഇന്നലെ നടന്ന ഭരണ സമിതി യോഗത്തിലാണ് അവതരിപ്പിച്ചത്. പവലിയന് ലീഗ് നേതാവ് സി മോയിന്‍കുട്ടിയുടെ പേരിടാനുമായിരുന്നു തീരുമാനം. എന്നാല്‍ കോണ്‍ഗ്രസിനെ അമ്പരപ്പിച്ച് മുസ്ലീം ലീഗിന്‍റെ രണ്ട് അംഗങ്ങളും ഇടത് അംഗങ്ങള്‍ക്കൊപ്പം അജണ്ടയെ എതിര്‍ത്തു. തുടര്‍ന്ന് വോട്ടിനിട്ടപ്പോള്‍ ഏഴ് സിപിഎം അംഗങ്ങള്‍ക്കൊപ്പം രണ്ട് ലീഗ് അംഗങ്ങളും അജണ്ടയെ എതിര്‍ത്ത് കൈയയുര്‍ത്തി. കോണ്‍ഗ്രസിലെ ഏഴ് അംഗങ്ങളും ഒരു വെല്‍ഫെയര്‍ പാര്‍ട്ടി അംഗവും അജണ്ട നടപ്പാക്കണമെന്ന് ഉറച്ചു നിന്നു. സിപിഎമ്മിനൊപ്പം ലീഗ് കൂടി ചേര്‍ന്നതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട് അജണ്ട തള്ളി.

'ഇന്ത്യൻ റെയിൽവെയെ വിശ്വസിച്ചെന്ന തെറ്റേ ചെയ്തിട്ടുള്ളു, ഞങ്ങടെ അവസരം പോയി'; വിദ്യാർത്ഥികളുടെ പരാതി

നിലവില്‍ കോണ്‍ഗ്രസിനാണ് പഞ്ചായത്ത് പ്രസിഡന്‍റ്,വൈസ് പ്രസിഡന്‍റ് പദവികള്‍. അജണ്ട തള്ളിയതോടെ ഭരണ സമിതിയില്‍ ഭൂരിപക്ഷം നഷ്ടമായതിനാല്‍ പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും രാജിവെക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. അതേ സമയം ഉമ്മന്‍ ചാണ്ടിയെപോലുള്ള ജനകീയ നേതാവിന് ഒരു സ്റ്റേഡിയം പോലുള്ള സ്മാരകമല്ല വേണ്ടതെന്നും കൂടുതല്‍ മികച്ച സ്മാരകം വേണമെന്നതിനാലാണ് അജണ്ടയെ എതിര്‍ത്തതെന്നും മുസ്ലീം ലീഗ് കാരശ്ശേരി പഞ്ചായത്ത് കമ്മറ്റി അറിയിച്ചു. 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പുതുക്കോട് യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
വിനോദ സഞ്ചാര കേന്ദ്രമായ തൊള്ളായിരം കണ്ടിയിൽ ജീപ്പ് അപകടം; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം