ഹോം ഗാർഡിനെ ഹെൽമറ്റ് കൊണ്ട് തലക്കടിച്ച് മുസ്ലിം ലീഗ് നേതാവ്; സംഭവം വയനാട്ടിൽ

Published : Nov 25, 2024, 10:53 PM ISTUpdated : Nov 25, 2024, 10:57 PM IST
ഹോം ഗാർഡിനെ ഹെൽമറ്റ് കൊണ്ട് തലക്കടിച്ച് മുസ്ലിം ലീഗ് നേതാവ്; സംഭവം വയനാട്ടിൽ

Synopsis

സീബ്ര ലൈനിന് സമാന്തരമായി വാഹനം നിർത്തിയിട്ടത് ചോദ്യം ചെയ്തതിന് മുസ്ലിംലീഗ് നേതാവ് ഹോം ഗാർഡിനെ ഹെൽമെറ്റ് കൊണ്ട് തലക്കടിച്ചു

വയനാട്: കമ്പളക്കാട് മുസ്ലിംലീഗ് നേതാവ് ഹോം ഗാർഡിനെ ഹെൽമെറ്റ് കൊണ്ട് തലക്കടിച്ചെന്നു പരാതി. വെളുത്ത പറമ്പത്ത് ഷുക്കൂർ ഹാജിക്ക് എതിരെയാണ് പരാതി. ഇന്ന് രാവിലെയാണ് സംഭവം. സീബ്ര ലൈനിന് സമാന്തരമായി വാഹനം നിർത്തിയിട്ടത് കണ്ട് ഹോം ഗാർഡ് മൊബൈലിൽ ഫോട്ടോ എടുത്തിരുന്നു. ഇത് ചോദ്യം ചെയ്താണ് ഷുക്കൂർ ഹാജി ഹോം ഗാർഡിനെ മർദ്ദിച്ചതെന്നാണ് വിവരം. അടിയേറ്റ് ഹോം ഗാർഡിൻ്റെ പല്ല് ഇളകി. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ ഷുക്കൂറിനെതിരെ കമ്പളക്കാട് പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. എന്നാൽ ഷുക്കൂർ ഹാജിയെ പിടികൂടാനായില്ല.

PREV
Read more Articles on
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം