സിപിഎമ്മിനെതിരെ സമൂഹമാധ്യമങ്ങളിൽ ശബ്ദ സന്ദേശം; മുസ്ലിം ലീഗ് നേതാവിനെതിരെ കണ്ണൂരിൽ കേസ്

Published : May 04, 2024, 05:51 PM IST
സിപിഎമ്മിനെതിരെ സമൂഹമാധ്യമങ്ങളിൽ ശബ്ദ സന്ദേശം; മുസ്ലിം ലീഗ് നേതാവിനെതിരെ കണ്ണൂരിൽ കേസ്

Synopsis

സിപിഎം ചമ്പാട് ലോക്കൽ സെക്രട്ടറി കെ ജയരാജൻ മാസ്റ്ററാണ് പൊലീസിൽ പരാതി നൽകിയത്

കണ്ണൂർ: പാനൂരിൽ സിപിഎമ്മിനെതിരെ സമൂഹ മാധ്യമങ്ങളിൽ ശബ്ദ സന്ദേശം പ്രചരിപ്പിച്ചതിന് മുസ്ലിം ലീഗ് നേതാവിനെതിരെ കേസെടുത്തു. കണ്ണൂർ ചമ്പാട്ടെ മുസ്ലിം ലീഗ് നേതാവ് നിങ്കിലേരി മുസ്തഫയ്ക്കെതിരെയാണ് കേസ്. ആർഎസ്എസിനേക്കാൾ വർഗീയതയുള്ള പാർട്ടിയാണ് സിപിഎം എന്നായിരുന്നു നിങ്കിലേരി മുസ്തഫ വാട്സ്ആപ്പിൽ അയച്ച ശബ്ദ സന്ദേശത്തിൽ ആരോപിച്ചത്. ഇതിനെതിരെ സിപിഎം ചമ്പാട് ലോക്കൽ സെക്രട്ടറി കെ ജയരാജൻ മാസ്റ്ററാണ് പൊലീസിൽ പരാതി നൽകിയത്. പാനൂർ പൊലീസാണ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം