തളി ശിവ ക്ഷേത്രത്തിലെ അയ്യപ്പൻ വിളക്ക് കൂടാൻ പാണക്കാട് തങ്ങളും കുഞ്ഞാലിക്കുട്ടിയും, വേങ്ങരയുടെ പതിവ് കാഴ്ച !

Published : Dec 04, 2023, 07:28 AM ISTUpdated : Dec 04, 2023, 07:38 AM IST
തളി ശിവ ക്ഷേത്രത്തിലെ അയ്യപ്പൻ വിളക്ക് കൂടാൻ പാണക്കാട്  തങ്ങളും കുഞ്ഞാലിക്കുട്ടിയും, വേങ്ങരയുടെ പതിവ് കാഴ്ച !

Synopsis

തങ്ങൾമാർ ഈ ചടങ്ങിൽ പങ്കെടുക്കുന്നത് വേങ്ങരയുടെ പതിവ് നന്മകളിൽ ഒന്നായി തുടർന്ന് പോരുകയാണെന്ന് വീഡിയോ പങ്കുവെച്ച് പികെ കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു.

മലപ്പുറം: വേങ്ങര തളി ശിവ ക്ഷേത്രത്തിൽ നടക്കുന്ന അയ്യപ്പൻ വിളക്ക് മഹോത്സവത്തിൽ പങ്കെടുത്ത് മുസ്ലീം ലീഗ് നേതാക്കളായ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും. കാലങ്ങളായി പാണക്കാട് കുടുംബത്തെ ഈ പരിപാടിയിലേക്ക് ക്ഷണിക്കാറുള്ളതും തങ്ങൾമാർ ഈ ചടങ്ങിൽ പങ്കെടുക്കുന്നതും വേങ്ങരയുടെ പതിവ് നന്മകളിൽ ഒന്നായി തുടർന്ന് പോരുകയാണെന്ന് വീഡിയോ പങ്കുവെച്ച് പികെ കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു.

ക്ഷേത്രഭാരവാഹികളും നാട്ടുകാരും ഇരുവരെയും സ്വീകരിച്ചു. അയ്യപ്പൻ വിളക്കിൽ പങ്കെടുക്കുന്നത് ചടങ്ങിന്‍റെ ഭാഗം പോലെയാണെന്ന് ഇരുവരും പറഞ്ഞു. കഴിഞ്ഞ 17 ദേശ വിളക്കിനും മുടങ്ങാതെ ഉത്സവത്തിന് പാണക്കാട്ട് നിന്ന് പ്രതിനിധികൾ എത്താറുണ്ട്. ക്ഷേത്രത്തിൽ ഏറെ സമയം ചിലവിട്ട് അയ്യപ്പഭക്തരെ കണ്ട് സമൂഹ അന്നദാനത്തിലും പങ്കെടുത്ത ശേഷമാണ് ഇരുവരും മടങ്ങിയത്. എല്ലാവർഷവും വൃശ്ചികമാസത്തിൽ അയ്യപ്പ ക്ഷേത്രങ്ങളിൽ നടത്തിവരുന്ന അയ്യപ്പൻ വിളക്ക്. പ്രത്യേക പൂജകളും അന്നദാനവുഒക്കെ അയ്യപ്പൻ വിളക്കിന്‍റെ ഭാഗമായി ക്ഷേത്രങ്ങളിൽ നടക്കും.

Read More :  'അച്ഛന്‍റെ ആത്മകഥ പൂർത്ഥിയാക്കണം, സഖാക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ അയക്കാമോ?'; അഭ്യർത്ഥനയുമായി മകന്‍റെ കുറിപ്പ്

PREV
Read more Articles on
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു