ലഭിക്കുന്ന പണം ബ്ലെസ്ലി വഴി ക്രിപ്റ്റോ കറൻസിയാക്കി മാറ്റി വിദേശത്തേക്ക് എത്തിച്ചെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്.ചൈനയിൽ നിന്ന് മടങ്ങിയെത്തിയ ബ്ലെസ്ലിയെ കഴിഞ്ഞ പത്താം തീയതി തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ചാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്

കോഴിക്കോട്:വൻതോതിലുള്ള ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസിൽ ബിഗ് ബോസ് താരവും യൂട്യൂബറുമായ ബ്ലെസ്ലിയെ (മുഹമ്മദ് ബ്ലെസ്ലി) വിശദമായി ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നു. ടെലഗ്രാം വഴി ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്ത പണം ക്രിപ്റ്റോ കറൻസികളാക്കി വിദേശത്തേക്ക് കടത്തിയെന്നാണ് ബ്ലെസ്ലിക്കെതിരായ പ്രധാന കണ്ടെത്തൽ. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി രണ്ട് ദിവസത്തിനകം പ്രത്യേക അന്വേഷണ സംഘം വീണ്ടും കസ്റ്റഡി അപേക്ഷ നൽകും. ടെലിഗ്രാം വഴി പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ആളുകളെ വിശ്വസിപ്പിക്കുകയും, അവരിൽ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്യുകയായിരുന്നു സംഘത്തിന്റെ രീതി. ഇങ്ങനെ ലഭിക്കുന്ന പണം ബ്ലെസ്ലി വഴി ക്രിപ്റ്റോ കറൻസിയാക്കി മാറ്റി വിദേശത്തേക്ക് എത്തിച്ചെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്. 

ചൈനയിൽ നിന്ന് മടങ്ങിയെത്തിയ ബ്ലെസ്ലിയെ കഴിഞ്ഞ പത്താം തീയതി തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ചാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ ലഭിച്ച മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ നടത്തിയ ചോദ്യം ചെയ്യലിൽ നിർണ്ണായക വിവരങ്ങൾ ലഭിച്ചതായി സൂചനയുണ്ട്. നിലവിൽ കസ്റ്റഡി കാലാവധി പൂർത്തിയായതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്.കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ച് നടന്ന ഈ തട്ടിപ്പിൽ ഇതുവരെ 120 കോടി രൂപയുടെ ക്രമക്കേട് നടന്നതായാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക കണ്ടെത്തൽ. കോഴിക്കോട് റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പരാതികൾ വർദ്ധിച്ചതോടെയാണ് കഴിഞ്ഞ ജൂണിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്.ഡിവൈഎസ്പി വി.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഈ കേസിൽ ബ്ലെസ്ലിയെ കൂടാതെ മറ്റ് ആറ് പേരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്: