'അധികാരത്തിനായി പിണറായി ചെകുത്താനെയും കൂട്ടുപിടിക്കും', എസ്ഡിപിഐക്കായി മത്സരിച്ചയാൾ ഇന്ന് എൽഡിഎഫ് സ്ഥാനാര്‍ത്ഥിയെന്നും പിഎംഎ സലാം

Published : Mar 27, 2026, 10:42 AM IST
cm pinarayi vijayan pma salam

Synopsis

മുഖ്യമന്ത്രി പിണറായി വിജയൻ അധികാരത്തിനായി ഏത് ചെകുത്താനെയും കൂട്ടുപിടിക്കുമെന്ന ഇഎംഎസിന്റെ നയമാണ് പിന്തുടരുന്നതെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചു. ഭരണനേട്ടങ്ങൾ ഇല്ലാത്തതിനാൽ സർക്കാർ വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും ഭരണം നഷ്ടപ്പെട്ടാൽ ജയിലിൽ പോകേണ്ടി വരുമെന്ന് പിണറായിക്ക് ഭയമുണ്ടെന്നും പിഎംഎ സലാം പറഞ്ഞു.

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ കടുത്ത രാഷ്ട്രീയ ആരോപണങ്ങളുമായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. അധികാരത്തിൽ കയറാൻ ഏത് ചെകുത്താനെയും കൂട്ടുപിടിക്കുമെന്ന ഇഎംഎസിന്റെ പഴയ നയമാണ് പിണറായി വിജയൻ ഇപ്പോൾ നടപ്പിലാക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭരണനേട്ടങ്ങൾ പറയാനില്ലാത്തതുകൊണ്ടാണ് വർഗ്ഗീയ ധ്രുവീകരണത്തിന് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ബിജെപിക്ക് പാർലമെന്റ് അംഗത്തെ നൽകിയത് സിപിഎമ്മും എൽഡിഎഫുമാണ്. ഇക്കാര്യം വിഎസ് സുനിൽകുമാർ തന്നെ മുൻപ് തുറന്നു പറഞ്ഞിട്ടുണ്ട്. വേങ്ങര, മഞ്ചേശ്വരം മണ്ഡലങ്ങളിൽ സിപിഎം-എസ്ഡിപിഐ സഹകരണം വ്യക്തമാണ്. കഴിഞ്ഞ തവണ എസ്ഡിപിഐക്ക് വേണ്ടി മത്സരിച്ചയാളെയാണ് ഇത്തവണ എൽഡിഎഫ് സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. കെഎം ഷാജി വർഷങ്ങൾക്ക് മുമ്പ് നടത്തിയ പ്രസംഗം അടർത്തിയെടുത്ത് പ്രചരിപ്പിക്കുന്നത് സർക്കാരിന്റെ വീഴ്ചകൾ മറയ്ക്കാനാണ്. ഭരണം നഷ്ടപ്പെട്ടാൽ ജയിലിൽ പോകേണ്ടി വരുമെന്ന് പിണറായി വിജയന് ഭയമുണ്ട്.

വർഗ്ഗീയ ചേരിതിരിവുണ്ടാക്കാൻ 'കാഫിർ' സ്ക്രീൻഷോട്ട് പോലെ പുതിയ തന്ത്രങ്ങളാണ് സിപിഎം പയറ്റുന്നത്. സ്ത്രീവിരുദ്ധതയും സൈബർ ആക്രമണവും: യു. പ്രതിഭയ്ക്കെതിരായ പരാമർശം തെറ്റാണെന്ന് ആദ്യം പറഞ്ഞത് മുസ്‌ലിം ലീഗാണ്. എന്നാൽ ലീഗ് സ്ഥാനാർത്ഥി ഫാത്തിമ തഹ്‌ലിയക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ സിപിഎം നടപടിയെടുക്കുന്നില്ല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഓട്ടോറിക്ഷയിൽ വിനീതും സിനുവും, എത്തിയത് സവാരിയെന്ന വ്യാജേന, പരിശോധിച്ചപ്പോൾ കിട്ടിയത് 1.5 കിലോ കഞ്ചാവ്
ഏലപ്പാറയിൽ സ്വകാര്യ ലോഡ്ജിൽ ഹോട്ടൽ ജീവനക്കാരന്‍റെ മൃതദേഹം; കൊലപാതകമെന്ന് സംശയം, ഒപ്പമുണ്ടായിരുന്ന ജാര്‍ഖണ്ഡ് സ്വദേശി ഒളിവില്‍